കണ്ണൂര്‍ : പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ജിംനേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ പരിക്കുകളില്ലെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
ഗുരുദക്ഷിണ കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിംനേഷിനെ ഞായാഴ്ച സിപിഎം സംഘടിച്ചെത്തി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സംഭവിച്ചു.
സിപിഎം ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ എ. ആദര്‍ശ്, പി.വി. ജിഷ്ണു, ടി. അക്ഷയ്, കെ.പി. ആദര്‍ശ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: