ന്യൂദല്‍ഹി: ദ്രൗപദി മുര്‍മുവിന് രാഷ്ട്രപതി പദത്തിലെ ഭരണകാലം ഫലപ്രദമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. അവരുടെ അധികാരമേറ്റെടുക്കല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അധസ്ഥിതര്‍ക്കും നിര്‍ണ്ണായക നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ രാഷ്ട്രപതി ഇന്ത്യയുടെ നേട്ടങ്ങളില്‍ ഊന്നിപ്പറയുകയും മുന്നോട്ടുള്ള പാതയുടെ ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രം മുഴുവന്‍ അഭിമാനത്തോടെയാണ് ദ്രൗപദി മുര്‍മുവിനെ വീക്ഷിച്ചത്. ദ്രൗപദി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. അവര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് ഇന്ത്യയുടെ പ്രത്യേകിച്ച് ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഒരു പ്രതിഭരമായ നിമിഷമാണ്. ഫലപ്രദമായ ഒരു രാഷ്ട്രപതി ഭരണത്തിന് ഞാന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു.
സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതീക്ഷയുടെയും അനുകമ്പയുടെയും സന്ദേശം നല്കി. അവര്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ഊന്നിപ്പറയുകയും ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ മുന്നോട്ടുള്ള പാതയുടെ ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: