ആലപ്പുഴ: ചേര്‍ത്തല കനാല്‍ തീരത്ത് സെന്റ് മേരീസ് സ്കൂളിന് സമീപം കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ മണല്‍ കൊള്ള നടക്കുന്നതായി ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ പറഞ്ഞു.
റോഡിലെ ടാറിങ് കഴിഞ്ഞു രണ്ടു മീറ്ററില്‍ അധികം വീതിയിലും അതോടൊപ്പം തോട്ടില്‍ നിന്നുമായാണ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ കടത്തുന്നത്. ഇത് മൂലം ടാര്‍ റോഡ് കഴിഞ്ഞു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിലവിലെ വീതി കുറയുകയും. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുകയും ചെയ്യും. തോട്ടില്‍ നിന്നും റോഡില്‍ നിന്നും എടുക്കുന്ന വളരെ നല്ല മണല്‍ പുറത്തേക്ക് കടത്തുകയും റോഡരികിലെ ചെളി പുരണ്ട മണല്‍ പേരിനു വേണ്ടി കരാറുകാരന്റെ യാഡില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നൂറിനടുത്ത് ലോഡ് മണല്‍ ഇതിനകം കടത്തിക്കഴിഞ്ഞതായും എന്നാല്‍ എടുത്തു മാറ്റിയ മണ്ണിന്റെ പകുതിപോലും കരാറുകാരന്റെ യാഡില്‍ ഇല്ല എന്നും നാട്ടുകാര്‍ പറഞ്ഞു.
ഭരണ കക്ഷിയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈമടക്ക് നല്‍കിയാണ് ഈ മണല്‍ കൊള്ള നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അധികാരികളോട് ചൂണ്ടി കാട്ടിയിട്ടും നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവും അവര്‍ക്കുണ്ട്. ഈ മണല്‍ കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കടത്തിയ മണ്ണ് തിരിച്ചു കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ്, ഹിന്ദു ഐക്യവേദി ഭാരവാഹി കെ.എം, ബാബു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: