ന്യൂദല്‍ഹി: രാജ്യത്ത് വീണ്ടും ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശയാത്ര ചെയ്യാത്ത മുപ്പത്തിയൊന്നുകാരനിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിതരുടെ എണ്ണം നാലായി.
രാജ്യത്ത് ഇതുവരെ മങ്കിപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തില്‍ മാത്രമായിരുന്നു. കേരളത്തില്‍ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാള്‍ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: