കൊല്ലം: കൊല്ലം-തേനി ദേശീയപാതക്ക് വേണ്ടി പെരിനാട് ഓവര്‍ബ്രിഡ്ജ് മുതലുള്ള ജനവാസകേന്ദ്രങ്ങളിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുമുള്ള ശ്രമത്തിനെതിരേ വെള്ളിമണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.
പെരിനാട് വില്ലേജ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗത്തില്‍ വെള്ളിമണ്‍, ചെമ്മക്കാട്, പടപ്പക്കര, മുട്ടം, കൊച്ചുപ്ലാംമൂട്, കല്ലടപാടം, വഴി 55 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ ശക്തമായ വികാരമാണ് പ്രതിഫലിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പയസ് ചെമ്മക്കാട് അധ്യക്ഷനായി. കിഴക്കേകല്ലട പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാജി മുട്ടം ധര്‍ണ ഉദ്ഘാടനം ചെയ്തു.
പെരിനാട് പഞ്ചായത്ത് അംഗം പ്രസന്ന പയസ, സേവ് മുട്ടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എം.എസ്.സജികുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് ഓടനാവട്ടം വിജയപ്രകാശ്, മഠത്തില്‍ സുനില്‍, ഏഴിയില്‍ സജീവ്, തുളസീധരന്‍, സേവ്യര്‍, ലെറ്റസ് ജറോം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: