Categories: Varadyam

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

താളം തെറ്റിയ ജീവിതശൈലിയും പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും താറുമാറായ ആവാസവ്യവസ്ഥയും മനുഷ്യന് വിനാശകരമായ കാലഘട്ടത്തില്‍ 'പ്രതീക്ഷയോടെ പ്രവേശിക്കുക, ആനന്ദത്തോടെ മടങ്ങുക' എന്ന സന്ദേശമാണ് സമൂഹത്തിന് ഈ സ്ഥാപനം നല്‍കുന്നത്.

നഗരത്തിന്റെ തിക്കും തിരക്കും ബഹളവുമില്ല. അഞ്ചേക്കര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങളും പച്ചക്കറികളും കായ്ഫലങ്ങള്‍ തരുന്ന മരങ്ങളും. കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച പത്തോളം ഓടിട്ട വീടുകള്‍. ഇത് തൃശൂര്‍ നഗരത്തില്‍ നിന്ന് 10 കി.മീ. മാറി പേരാമംഗലത്ത് സ്ഥിതി ചെയ്യുന്ന ‘സഞ്ജീവനി’ പ്രകൃതി ചികിത്സാ കേന്ദ്രം. മാറാരോഗം മൂലം ദുരിതം പേറിയ ആയിരങ്ങള്‍ക്ക് അത്താണിയായ ആതുരാലയം.  

പ്രകൃതി ജീവനത്തിനും പ്രകൃതി ചികിത്സക്കും പ്രചാരമുണ്ടാക്കിയ സി.ആര്‍.ആര്‍. വര്‍മ്മയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച  സഹകരണ സ്ഥാപനമാണ് ‘സഞ്ജീവനി’.  28 വര്‍ഷത്തെ പാരമ്പര്യമുള്ള ശുശ്രൂഷാ കേന്ദ്രമായ ‘സഞ്ജീവനി’ നടത്തുന്നത് തീര്‍ത്തും മാതൃകാപരമായ പ്രവര്‍ത്തനം. ഡോക്ടര്‍മാരായ മൃണാളിനി ദേവി,നിത്യ.യു എന്നിവരാണ് ചികിത്സയ്‌ക്ക് നേതൃത്വം നല്‍കുന്നത്.  

ചികിത്സ തേടിയെത്തുന്നവരില്‍  വിദേശികളും

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷയോടെ ഓടിയെത്തുന്നവര്‍ക്ക് അഭൂതപൂര്‍വമായ സൗഖ്യം പകര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രകൃതി ചികിത്സാ കേന്ദ്രമായ ‘സഞ്ജീവനി’യെ സമീപിക്കുന്ന ആര്‍ക്കും ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. പൂര്‍ണ സൗഖ്യം ലഭിച്ചാണ് ഓരോരുത്തരും ഇവിടെ നിന്ന് പടിയിറങ്ങുന്നത്. രോഗങ്ങള്‍ വ്യാപകമാകുമ്പോള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ തന്നെയാണ് മനുഷ്യന് കവചമായി തീരുകയെന്നത് ‘സഞ്ജീവനി’ ആവര്‍ത്തിച്ചുറപ്പിക്കുന്നു.  

ശരീര പ്രകൃതിക്കും രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചും നല്‍കുന്ന ചികിത്സാരീതികള്‍, സ്വച്ഛമായ വായു, സൂര്യപ്രകാശം, മണ്ണ്, പ്രകൃതി നല്‍കുന്ന ഔഷധങ്ങള്‍, ക്രമീകൃത ജൈവ ആഹാരം, ചിട്ടയായ ഉപവാസ നിഷ്ഠകള്‍ എന്നിവയെല്ലാം ശാസ്ത്രീയമായി ഇണക്കി ചേര്‍ത്ത് ലഭ്യമാക്കുന്ന സംരക്ഷണം സ്ഥാപനം നല്‍കുന്നു.  

രോഗിയെ ശസ്ത്രക്രിയകളില്‍ നിന്ന് രക്ഷിച്ച അനുഭവ സമ്പത്തും കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ‘സഞ്ജീവനി’ക്കുണ്ട്. ചികിത്സയ്‌ക്കായി ‘സഞ്ജീവനി’യില്‍ പ്രവേശിപ്പിക്കുന്ന ഒരു വ്യക്തിക്ക് 15 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നത് അവനവന്റെ സ്വയം ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്നൊരു പുത്തന്‍ അറിവാണ്.  പാലിക്കാന്‍ കഴിയുന്ന ഭക്ഷണക്രമവും ജീവിതചര്യകളില്‍ മാറ്റേണ്ടതായ ചെറിയ കാര്യങ്ങളും അനുവര്‍ത്തിക്കുമ്പോള്‍ തന്നെ പുത്തന്‍ ഉണര്‍വാണ് വ്യക്തിക്ക് ലഭിക്കുന്നത്.  

ആരോഗ്യം വീട്ടില്‍ തന്നെ

പ്രകൃതിയാണ് ഏറ്റവും മഹാനായ വൈദ്യന്‍. രോഗത്തെ തടഞ്ഞു നിര്‍ത്താനും ആരോഗ്യം വീണ്ടെടുക്കാനും മനുഷ്യ ശരീരത്തിന് സ്വന്തമായി തന്നെ കഴിവുണ്ട്. പ്രകൃതി ചികിത്സയില്‍ രോഗിയുടെ ശരീരത്തെ മൊത്തത്തിലാണ് പുതുക്കിയെടുക്കുന്നത്. ചിരകാല രോഗങ്ങളാല്‍ വലയുന്ന രോഗികളെ താരതമ്യേന ചുരുങ്ങിയ സമയം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രകൃതി ചികിത്സയ്‌ക്ക് കഴിയും. പ്രകൃതി ചികിത്സയനുസരിച്ച് ആഹാരമാണ് ഒരേയൊരു ഔഷധം. ബാഹ്യമായ ഒരു ഔഷധവും ഉപയോഗപ്പെടുത്തുന്നില്ല.  

”ആരോഗ്യം വീട്ടില്‍ തന്നെയാണ്. ഭക്ഷണം തന്നെയാണ് മരുന്ന്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ ശരീരം തന്നെ പുറന്തള്ളണം. രോഗവും രോഗ കാരണവും രോഗ നിവാരണവും ഒന്ന്” എന്നതാണ് പ്രകൃതി ചികിത്സയില്‍ പറയുന്നത്. വൈദ്യശാസ്ത്രം തെറ്റാണെന്ന് പ്രകൃതി ചികിത്സകര്‍ ഒരിക്കലും പറയുന്നില്ല. അമിതമായ മരുന്നുകളുടെ ഉപയോഗം ശരീരത്തെ നശിപ്പിക്കും.  

ശരീരത്തിന്റെ ഘടനക്കനുസരിച്ചല്ലാത്ത ഭക്ഷണങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനേക്കാളേറെ വിഷാംശങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടക്കുമ്പോള്‍ സ്വാഭാവികമായും അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതെയാകും. അത് രോഗമായി മാറുന്നു. ഇതു കൂടാതെ പുറത്ത് നിന്നുള്ള കീടാണുക്കളെ ശരീരത്തിനുള്ളിലെ പ്രതിരോധ അണുക്കള്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയാതെ വരുമ്പോഴും ശരീരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. രണ്ടായാലും പ്രതിരോധശേഷി കൂട്ടുകയെന്നതാണ് പോംവഴി. അതാണ് പ്രകൃതി ചികിത്സയുടെ അത്ഭുതകരമായ മര്‍മ്മം.

വന്ധ്യത ചികിത്സയില്‍ മികച്ച ഫലം

ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം,അമിതഭാരം, സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍, വൃക്ക- കരള്‍ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, തൈറോയ്ഡ്  തുടങ്ങിയവയ്‌ക്കായി നിരവധി പേര്‍ സ്ഥാപനത്തിലെത്തി ചികിത്സ തേടുന്നുണ്ട്. വന്ധ്യത ചികിത്സയില്‍ ഇതുവരെയെത്തിയ 23 കേസുകളില്‍ 21 എണ്ണം വിജയിച്ചു.  

ലാഭേഛയില്ലാത്ത സ്ഥാപനം എന്ന നിലയില്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് ‘സഞ്ജീവനി’യില്‍ ചികിത്സ നടത്തുന്നത്.  

വിലാസം: സഞ്ജീവനി പ്രകൃതി ചികിത്സാ  സഹകരണ സാനറ്റോറിയം,വരടിയം,  പേരാമംഗലം പി.ഒ, തൃശൂര്‍ ഫോണ്‍: 8304947413,9447255329, 9947880638

Email: sanjeevani.varmaji@gmail.com

Web site:  www.sanjeevaninaturopathy.org

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക