കോട്ടയം: വൈക്കത്ത് പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവ് നായ അഞ്ചു പേരെ കടിച്ചു. വൈക്കം കിഴക്കേനടയിലും തോട്ടുവക്കത്തുമാണ് നായയുടെ ആക്രമണം ഉണ്ടായത്. പിന്നീട് ഈ നായ ചാവുകയും ചെയ്തു. കടിയേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പുരുഷന്(75) എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ ദേഹമാസകലം നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരും 60 വയസിന് മുകളിലുള്ളവരാണ്. കടിയേറ്റ അഞ്ചു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് നായ ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിവന്ന നായ ആളുകളെ കടിക്കുകയായിരുന്നു. പുരുഷന്റെ നെഞ്ചിനും കൈക്കും പുറത്തും കടിയേറ്റു.
വൈക്കം നഗരസഭ അധികൃതരെത്തി ചത്ത നായയെ തിരുവല്ലയിലെ എഡിഡിഎൽ ലാബിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ നായകൾക്ക് കടിയേറ്റത് പ്രദേശവാസികളെ ആശങ്കയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: