ന്യൂദല്‍ഹി: ഭാരതത്തിന്റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു. അവസാന കണക്ക് പുറത്ത് വരുമ്പോള്‍ 6,76,803 വോട്ട് മൂല്യമാണ് ഇന്ത്യയുടെ രണ്ടാം വനിത രാഷ്ട്രപതിയായി മുര്‍മുവിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേവല ഭൂരിപക്ഷം കടന്നിരിന്നു.
ആകെ 4754 വോട്ടുകളാണ് പോള്‍ ചെയ്തത്. അതില്‍ 53 വോട്ടുകള്‍ അസാധുവായി എന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി പറഞ്ഞു. സാധുവായ 4701 വോട്ടില്‍ ദ്രൗപതി മുര്‍മു 2824 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ നേടി. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ട ക്വാട്ട 5,28,491 വോട്ട് മൂല്യമായിരുന്നു. ഇത് ആകെ വോട്ട് മൂല്യത്തിന്റെ 50% അധികമാണ്. മുര്‍മുവിന് 6,76,803 വോട്ട് മൂല്യം ലഭിച്ചതായി വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യപകമായി ക്രോസ് വോട്ട് നടന്നതായും കണക്കുകള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് കിട്ടി
ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കുറവ് വോട്ടു കിട്ടിയ സംസ്ഥാനം കേരളമാണ്. തെലുങ്കാന(3), ദല്‍ഹി(8), പഞ്വാബ് (8) എന്നീ സംസ്ഥാനങ്ങളാണ് വിജയിക്ക് കുറച്ച് വോട്ടു നല്കിയ മറ്റ് സംസ്ഥാനങ്ങള്‍ ആന്ധാപ്രദേശ് , സിക്കിം, നാഗലാന്റ് എന്നിവിടങ്ങളില്‍ നിന്ന് മുഴുവന്‍ വോട്ടും ദ്രൗപതിക്ക് കിട്ടി
രാജ്യത്തെ ആദ്യ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി എന്ന സവിഷേശതയും ഈ വിജയത്തിനുണ്ട്. മൂന്നാം റൗണ്ട് എണ്ണി കഴിഞ്ഞ് രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി നടത്തിയ പത്രസമ്മേളനത്തിലാണ് ദ്രൗപദി മുര്‍മു കേവല ഭൂരിപക്ഷം പിന്നിട്ടത് അറിയിച്ചത്. മൂന്നാം ഘട്ട വോട്ട് എണ്ണലില്‍ കര്‍ണടക, കേരളം, എംപി, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്.
ഈ റൗണ്ടില്‍ ആകെ സാധുവായത് 1,333 വോട്ടുകളാണ്. സാധുവായ വോട്ടുകളുടെ ആകെ മൂല്യം 1,65,664 ആണ്. ഇതില്‍ ദ്രൗപതി മുര്‍മു 812 വോട്ടും യശ്വന്ത് സിന്‍ഹ 521 വോട്ടും നേടി. ഇതുവരെ മൊത്തം സാധുവായ വോട്ടുകള്‍ 3219 ആണ്, മൊത്തം മൂല്യം 8,38,839 ആണ്, അതില്‍ ദ്രൗപതി മുര്‍മുവിന് 5,77,777 മൂല്യത്തില്‍ 2161 വോട്ടുകള്‍ ലഭിച്ചു. അതേസമയം യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് 2,61,062 വോട്ടിന്റെ 1058 വോട്ടുകളാണ് ലഭിച്ചത്.
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ ജനനം. സന്താള്‍ വംശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: