ന്യൂദല്‍ഹി: കേരളത്തിലെ ഒരു എം എല്‍ എ യും ബിജെപിയുടെ ദ്രൗപതി മുര്‍മുവിന് വോട്ടു ചെയ്തു. ആകെയുള്ള 140 അംഗങ്ങളില്‍ 139 പേരുടെ യശ്വന്ത് സിന്‍ഹക്കാണ് കിട്ടിയത്. അതോടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വോട്ടു നേടി രാഷ്ട്രപതിയാകാന്‍ ദ്രൗപതിക്കായി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കുറവ് വോട്ടു കിട്ടിയ സംസ്ഥാനം കേരളമാണ്. തെലുങ്കാന(3), ദല്‍ഹി(8), പഞ്വാബ് (8) എന്നീ സംസ്ഥാനങ്ങളാണ് വിജയിക്ക് കുറച്ച് വോട്ടു നല്കിയ മറ്റ് സംസ്ഥാനങ്ങള്‍. ആന്ധാപ്രദേശ് , സിക്കിം, നാഗലാന്റ് എന്നിവിടങ്ങളില്‍ നിന്ന് മുഴുവന്‍ വോട്ടും ദ്രൗപതിക്ക് കിട്ടി
ആരായിരിക്കും കൂറുമാറി ദ്രൗപതിക്ക് വോട്ടു ചെയ്തത് എന്നതായിരിക്കും കേരളത്തില്‍ ഇനി ചര്‍ച്ച ചെയ്യുക.അബദ്ധത്തില്‍ വീണതോ മറിച്ചു കുത്തിയതോ എന്നതിലായിരിക്കും ചര്‍ച്ചകള്‍ . മറിച്ചു കുത്തിയതെങ്കില്‍ ആര് എന്നതിലാകും ഇനി ഗവേഷണം
ഉത്തര്‍പ്രദേശില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും ഉള്ള ഓരോ അംഗങ്ങള്‍ തിരുവന്തപുരത്ത് വോട്ടു ചെയ്തിരുന്നെങ്കിലും ആ വോട്ടുകള്‍ അവരവരുടെ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
ആസാമില്‍ നിന്നും ഗോവായില്‍നിന്നും വലിയ തോതിലുള്ള ക്രോസ് വോട്ടിംഗ് ദ്രൗപതി മുര്‍മുവിന് അനുകൂലമായി നടന്നു.
ബീഹാറിലും ഗുജറാത്തിലും പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: