ന്യദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടം എന്നീ തീര്‍ന്നപ്പോള്‍ ജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതിപക്ഷ സംയുക്തസ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നിരട്ടിയോളം അധികം വോട്ടുകള്‍ക്കാണ് ദ്രൗപദി മുര്‍മു മുന്നേറിയത്.
ഒരുമണിക്കൂര്‍ മുന്നെയുള്ള കണക്കുകള്‍ പ്രകാരം പാര്‍ലമെന്റിലെ 540 എംപിമാരുടെ പിന്തുണ ദ്രൗപദി മുര്‍മുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണച്ചത് 208 പേരാണ്. 4,83,299 മൂല്യമുള്ള വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മു നേടിയത്. അതേസമയം 1,89,876 മൂല്യമുള്ള വോട്ടുകള്‍ യശ്വന്ത് സിന്‍ഹയും സ്വന്തമാക്കി.
രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മൂന്ന് ലക്ഷത്തോളം വോട്ടുമൂല്യത്തിന്റെ വ്യത്യാസം ഇരുസ്ഥാനാര്‍ത്ഥികള്‍ക്കുമിടയില്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ബിഹാര്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആണ് ഇതുവരെ കഴിഞ്ഞത് കര്‍ണാക, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: