ന്യൂദല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായിബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എന്‍ഫോഴ്സ്മെന്റ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മുദ്രാവാക്യം വിളികളുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു. പ്രതിഷേധക്കാരെ സുരക്ഷാ സംഘമെത്തി നീക്കുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് അഡീഷണല്‍ ഡയറക്ടര്‍ മോണിക്ക ശര്‍മ്മയുടെ നേതൃത്വത്തില്‍ അഞ്ചോളം ഉന്നത ഉദ്യോഗസ്ഥ സംഘമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ ആദ്യമായാണ് ഒരു ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് രാജ്യവ്യാപകമായി ചര്‍ച്ചാ വിഷയമാക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം.
അതേസമയം സോണഇയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് ആളുകള്‍ പ്രവേശിക്കുന്നതിനും കൂട്ടം കൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നു. ഇതില്‍ സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. സോണിയ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും അതിനാല്‍ അന്വേഷണ സംഘം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നാണ് ആദ്യം ആവശ്യപ്പെട്ടെങ്കിലും ഇഡി അത് തള്ളിയിരുന്നു. സോണിയ ഗാന്ധിയെ നേരത്തേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അന്വേഷണം നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ നേതാക്കളടക്കം അറസ്റ്റ് വരിച്ച് പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് നിലവില്‍ കോണ്‍ഗ്രസിന്റെ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: