കൊല്ലം: ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒബ്സര്‍വര്‍ ഡോ.ഷംനാദ്, സെന്റര്‍ കോഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ പ്രിജി കുര്യന് ഐസക് എന്നിവരാണ് അറസ്റ്റില്‍ ആയത്.അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു.
ആയൂര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരടക്കം നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തേ, വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ത്തോമ കോളേജിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ, കെ മറിയാമ്മ, പരിശോധനാ ഡ്യൂട്ടിക്കായി ഏജന്‍സി വഴിയെത്തിയ ഗീതു, ബീന, ജ്യോത്സന ജ്യോതി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, സ്വകാര്യത ഹനിച്ചതിനുമാണ് ജാമ്യമില്ല പ്രകരാം കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: