തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വര്ണക്കടത് കേസ് പ്രതി സ്വപ്ന സുരേഷ്. മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോളാണ് കെ.ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. തെളിവുകള്‍ അഭിഭാഷകന് കൈമാറി കഴിഞ്ഞു. സത്യവാങ്മൂലത്തിനൊപ്പമാകും അവ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്ന വ്യക്തമാക്കി. നാളെ തെളിവുകള്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകള്‍ നടത്തിയിരുന്നതെന്ന് തെളിയിക്കപ്പെടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. കേരളത്തില്‍ അന്വേഷണം നടന്നാല്‍ പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം വരുന്നുണ്ട്. പുതിയ നീക്കം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നും സ്വപ്ന പ്രതികരിച്ചു.
നേരത്തെ ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇഡി, എന്‍ഐഎ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ച് ഭയക്കേണ്ടതില്ല. കാരണം കേരളത്തില്‍ എന്‍ഐഎ എടുത്ത കേസ് കൈകാര്യം ചെയ്യുന്നത് കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നാണ്. അവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള ആളുകളാണ്. അതിനാല്‍ കേരളത്തില്‍ കേസ് നടത്തുന്നത് സ്വാധീനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും ഈ സാഹചര്യത്തില്‍ കേസ് കര്‍ണാടകയിലേക്ക് മാറ്റാനുള്ള ഇഡിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്നും സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: