Categories: India

മൂന്ന് ലഷ്കര്‍ ഇ ത്വയിബ ഒളികേന്ദ്രങ്ങള്‍ തകര്‍ത്ത് ജമ്മുകശ്മീര്‍ സൈന്യം; ഏഴ് തീവ്രവാദികളെ പിടികൂടി; ഡ്രോണ്‍ വിതറുന്ന ആയുധങ്ങള്‍ ശേഖരിച്ചത് ഇവര്‍

ജമ്മുകശ്മീരിലെ സേനയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റത്തിന്‍റെ ദിവസമായിരുന്നു ചൊവ്വാഴ്ച,. ജമ്മുവില്‍ മൂന്ന് ലഷ്കര്‍ ഇ ത്വയിബ ഒളികേന്ദ്രങ്ങളാണ് സായുധ സേന തകര്‍ത്ത്. ജമ്മു പൊലീസ് ഏഴ് തീവ്രവാദികളെ ജീവനോടെ പിടികൂടുകയും ചെയ്തു.

Published by

കശ്മീര്‍: ജമ്മുകശ്മീരിലെ സേനയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റത്തിന്റെ ദിവസമായിരുന്നു ചൊവ്വാഴ്ച,. ജമ്മുവില്‍ മൂന്ന് ലഷ്കര്‍ ഇ ത്വയിബ ഒളികേന്ദ്രങ്ങളാണ് സായുധ സേന തകര്‍ത്ത്. ജമ്മു പൊലീസ് ഏഴ് തീവ്രവാദികളെ ജീവനോടെ പിടികൂടുകയും ചെയ്തു.  

ഇതോടെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഡ്രോണ്‍വഴി വിതറിയ രണ്ട് കേസുകള്‍ക്ക് തുമ്പ് കിട്ടുകയും ചെയ്തു. ഏറെക്കാലമായി ജമ്മു കശ്മീര്‍ പൊലീസിനെ വലച്ച കേസായിരുന്നു ഇത്.  

മൂന്ന് ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും അതില്‍ രണ്ടെണ്ണം പ്രവര്‍ത്തിച്ചിരുന്നത് രജൗറി മേഖലയിലാണെന്നും ഒന്നു ജമ്മു നഗരമേഖലയിലായിരുന്നുവെന്നും ജമ്മു കശ്മീര്‍ അഡീഷണല്‍ ഡിജിപി മുകേഷ് സിങ്ങ് പറഞ്ഞു. ലഷ്കര്‍ ഒളികേന്ദ്രത്തില്‍ നിന്നും നാല് എകെ 47 റൈഫിളുകളും 16 ഗ്രനേഡുകളും 20 സ്റ്റിക്കി ബോംബുകളും, നിര്‍ദേശമനുസരിച്ച് പൊട്ടിത്തെറിക്കുന്ന സ്ഫോടക ഉപകരണങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കല്‍ ഈ തീവ്രവാദിസംഘങ്ങളുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്നായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി മുകേഷ് സിങ്ങ് പറഞ്ഞു.  

ജമ്മു കശ്മീരില്‍ ലഷ്കര്‍ ഉഗ്രമായി തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഈ സംഘം പിടിയിലായത്. ഇന്ത്യന്‍ അതിര്‍ത്തി മുറിച്ചുകടന്ന് പാകിസ്ഥാനില്‍ പോയി ലഷ്കറില്‍ ചേര്‍ന്ന് പരിശീലനം നേടി തിരിച്ചുവന്നവരാണ് ഈ തീവ്രവാദികള്‍. പാകിസ്ഥാനില്‍ നിന്നും വരുന്ന ഡ്രോണുകള്‍ വഴി അതിര്‍ത്തിയില്‍ വിതറുന്ന ആയുധങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ സംഘങ്ങളുടെ ദൗത്യങ്ങളില്‍ ഒന്നെന്നും മുകേഷ് സിങ്ങ് പറഞ്ഞു. ഇതോടെ പാകിസ്ഥാനില്‍ നിന്നും ഡ്രോണുകള്‍ ആയുധം വിതറുന്ന കേസുകളുടെ ചുരുളും ഇതോടെ അഴിഞ്ഞു.  

ജമ്മു കശ്മീര്‍ താഴ്വരയില്‍ തീവ്രവാദികളുടെ ഒളി കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള കര്‍ശനമായ തിരച്ചിലിലാണ് സൈന്യം ഇപ്പോള്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക