ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍. മാളിലേക്ക് ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
ഷോപ്പിങ് വിനോദ കേന്ദ്രമായി ലക്‌നൗവില്‍ തുറന്ന ലുലു മാളിനെ രാഷ്‌ട്രീയ വൈര്യത്തിന്റെ കേന്ദ്രമാക്കാനും, അതിന്റെ പേരില്‍ അനാവശ്യ പ്രസ്താവനകള്‍ ഇറക്കി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് വഴി തടയാനും ശ്രമം നടക്കുന്നു. ലക്‌നൗ ഭരണകൂടം കര്‍ശന നടപടി തുടരുമ്പോഴും മതസ്പര്‍ദ്ധ വളര്‍ത്താനും പ്രശ്‌നങ്ങളുണ്ടാക്കാനും ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ മാളിനു മുന്നില്‍ അനുവദിക്കില്ലെന്നും മതസ്പര്‍ദ്ധ വളര്‍ത്താനും അരാജകത്വം സൃഷ്ടിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സില്‍ യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. ലുലു മാളിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കണം. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തണമെന്നും യോഗി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: