തിരുവനന്തപുരം: ഇനി ഒരിക്കലും താനോ കുടുംബമോ ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്ന് ശപഥം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ട്രയിന്‍ യാത്ര ചെയ്തതിനു പിന്നാലെ ട്രയില്വേ ട്രാക്കിനു മുകളിലൂടെ വിമാനം പറക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് ഇന്‍ഡിഗോ വിമാന കമ്പനി.
ഉയരത്തില്‍ പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കിനു സമീപം നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പങ്കിട്ട് . ‘ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു.’ എന്നാണ് പോസ്റ്റ്ാണ് ഇന്‍ഡിഗോയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആഫീസ് പൂട്ടുമെന്നും ജയരാജന് വീമ്പിളക്കിയിരുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. നികുതി അടച്ചില്ലെന്ന് ആരോപിച്ചാണ് എയര്‍ലൈന്‍ കമ്പനിയുടെ ബസ് പിടിച്ചെടുത്തിരിക്കുന്നത്. ജയരാജന് എതിരെ ഇന്റിഗോ വിമാന കമ്പനി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയുടെ പ്രതികാരമാണ് ഇതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ.പി.ജയരാജന് കത്തയച്ചു. ഇന്‍ഡിഗോയുടെ നിരോധനം തെറ്റാണ്, തിരുത്തണം. കോണ്‍ഗ്രസ് എംപിമാര്‍ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നടപടികൊണ്ട് വിമാനക്കമ്പനിക്കു ഗുണമാണുണ്ടായത്. തനിക്കെതിരെ ട്രോളുണ്ടാക്കുന്നവര്‍ ഭ്രാന്തന്മാരാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: