കാഞ്ഞങ്ങാട്: കടലില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വിഷക്കാറ്റ് ഏറ്റ് ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ 47 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച ഭക്ഷണത്തിനു മുന്‍പായി കടല്‍ത്തീരത്തേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തലകറക്കവും ചര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് ഉടന്‍ നീലേശ്വരം പേരോല്‍ താലൂക്ക് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരിന്നു.
നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 7കുട്ടികളും 40 കുട്ടികള്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്. ആരുടെയും നില ഗുരുതരമല്ല. കടല്‍ തീരത്തേക്ക് പോയ 5, 6, 7 ക്ലാസിലെ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത ഉണ്ടായതെയെങ്കിലും ഈ കുട്ടികളെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നത് കാണുകയും ചെയ്ത ചില കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടികള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥത വരാനുള്ള സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കരയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളവും കടല്‍ വെള്ളവും കൂടി ചേരുമ്പോള്‍ കടല്‍ ഇളകി പൊട്ടുന്നതിനാലാണ് ഇങ്ങനെ ദുര്‍ഗന്ധം ഉണ്ടാകുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.
വിഷക്കാറ്റ് ഏറ്റതാവാം അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് സ്കൂള്‍ അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു.
കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന അംബുലന്‍സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കാഞ്ഞങ്ങാട് നഗരസഭ പാലേറ്റിവ് ആംബുലന്‍സ്, ജില്ലാശുപത്രി ആംബുലന്‍സ്, മറ്റ് സ്വകാര്യ വാഹനങ്ങള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിവരം ലഭിച്ച ഉടന്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എ.നസറുദ്ദീന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ബിജു, നിഖില്‍, അജിത്ത്, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡര്‍ പി.പി.പ്രദീപ് കുമാര്‍, അംഗങ്ങളായ എച്ച്.അരുണ്‍, അനീഷ് കടപ്പുറം, അതുല്‍,സിറാജ്, അബ്ദുള്‍ സലാം എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഡിഎംഒ ഡോ.എ.വി. രാംദാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍, ബിജെപി ജില്ലാ ജന.സെക്രട്ടറി എ. വേലായുധന്, വൈസ് പ്രസിഡന്റ് എം.ബാല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് സൗത്ത്, കൗണ്‍സിലര്‍ വീണദാമോദരന് വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.
ചികിത്സയിലുള്ള വിദ്യാര്‍ത്ഥികള്‍
കടല്‍ കാറ്റേറ്റ മരക്കാപ്പ് ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥികളായ സഹല, റാലിയ, ആയിഷത്ത് ഫായിസ, ഫാത്തിമത്ത് ഹഫീദ, തഹ്രീഫ്, മുഹമ്മദ് ഷാസില്‍ അമീന്, ഷിഫാന, സനുഷ, നഫീസത്ത് സഫ, നിഹാല്‍, നയന ജയന് , ഫാത്തിമത്ത് ഷിഫാന അഷ്റഫ്, ഷിഫാന, മുഹമ്മദ് അദില്‍, റംഷീദ്, ഷഹാന അഹമ്മദ്, ഷഹീമ ഹുബൈബ്, ഷമാഹില്, ഖൈറുന്നിസ, ഫാത്തിമത്ത് മബ്റൂറ, ഫാത്തിമത്ത് ഷബീബ, ആമേയ, യുവ റാണി, ആഷിമ, അദൈ്വത്, ആദിത്യ, റിഫാസ്, ഹിസാന് അലി, അമേയ് ഷാജി, ആദില്‍ അബൂബക്കര്‍, വൈഗ, ആയിഷത്ത് ഷാലിമ, റാഹില, മുഹമ്മദ് അല്‍ത്താഫ്, മുഹമ്മദ് ഷാമില്‍.സി.കെ, ഫാത്തിമത്ത്നജില, ആര്‍ച്ച മോള്, മുഹമ്മദ് ആദില്‍, ഷാസിന് അബ്ബാസ്, ഔരിഷ് എന്നിവര്‍ ജില്ലാ ആശുപത്രിയിലും ശ്രേയ, നിയാല്‍, ഷിവാനി, ആയിഷത്ത് സുറൂറ, താഹിറ, അനാമിക, സഹ്റ എന്നിവര്‍ നീലേശ്വരം താലൂക്കാശുപത്രിയിലും ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: