തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ (ഇ.ഡിയുടെ) ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് രക്ഷപെടാന്‍ മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്കിന് സാധ്യമല്ല. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകാനും സാധിക്കില്ല. അന്വേഷണവുമായി നിസ്സഹരിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ ഐസക്കിനെ ഇഡി പൊക്കും എന്നുറപ്പ്. അത്രയക്ക് അധികാരം ഉള്ള അന്വേഷണ ഏജന്‍സിയാണ് ഇഡി.
രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്.
‘രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്സും സി & എ ജി യും ഒന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? എന്നതാണ് ഐസക്കിന്റെ ചോദ്യം.
ബുക്ക് ഓഫ് അക്കൗണ്ട്സും എല്ലാ രേഖകളുമായി ഹാജരാകുമ്പോള്‍ മറ്റുചില കാര്യങ്ങളില്‍ കൂടി ഇഡി വ്യക്തത തേടിയേക്കും എന്ന സൂചനയുണ്ട്. കൊല്ലത്ത് ഒരു പ്രമുഖ പ്രവാസിയുടെ വീട്ടില്‍ നടന്ന സാമ്പത്തിക ഇടപാടാണത്.
ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തെത്തിയപ്പോളാണ് മന്ത്രിയായിരുന്ന തോമസ് ഐസക്ക് പ്രവാസിയുടെ വീട്ടില്‍ രഹസ്യമായി എത്തിയത്. കണ്ടെയിനറില് എത്തിയ കള്ള നോട്ടു കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ആളാണ് പ്രവാസി. സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണിയാള്‍. പ്രാദേശിക നേതൃത്വം അറിയാതെ നേതാക്കളെ ഒഴിവാക്കിയായിരുന്നു സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി എതിര് സ്ഥാനാര്‍ത്ഥിയുമായി അടുപ്പമുള്ള ആളിന്റെ വീട്ടില്‍ തോമസ് ഐസക്ക് എത്തിയത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിന് കാരണമായിരുന്നു. മന്ത്രി വന്നില്ലെന്ന് പ്രവാസിയും, സന്ദര്‍ശത്തെ കുറിച്ച് അറിവില്ലെന്ന് പാര്‍ട്ടിയും അന്ന് പറഞ്ഞു.
എന്നാല്‍ രാവിലെ കാവനാട്ടെ വീട്ടിലെത്തിയ മന്ത്രി ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകിട്ടാണ് മടങ്ങിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ മന്ത്രിയെ ഇവിടെ കാണാന്‍ വന്നിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്നര്‍ കറന്‍സിയുടെ പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ട് ദുബായ്യില് നിന്നാണ് എത്തിച്ചത്. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയത്. അത് അപ്രത്യക്ഷമായെന്നാണ് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ജേക്കബ് പുന്നൂസ്, സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഈ സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും നടപടി ഉണ്ടായില്ല.
ഇന്ത്യയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന് സര്‍ക്കാരിന്റേയും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയുടേയും അധോലോക ഭീകരവാദ സംഘടനകളുടെയും ഒരുമിച്ചുള്ള പ്രയത്നമായിരുന്നു കണ്ടെയ്നര്‍ കറന്‍സി.സഹകരണ ബാങ്കിലൂടെയാണ് വ്യാജ കറന്‍സിയില്‍ ഭൂരിഭാഗവും മാറിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: