തിരുവനന്തപുരം: ഇന്‍ഡിഗോയുടെയും ഇന്‍ഡിഗോ പെയിന്റിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ പൊങ്കാലയുമായി സൈബര്‍ സഖാക്കള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാന കമ്പനി വിലക്കിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി സൈബര്‍ സഖാക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ ഇന്‍ഡിഗോ പെയിന്റിന്റെ ഓഫീസുകളിലേക്ക് അടക്കം ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തണമെന്നും ചിലര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പിയുടേതാണ് ഇന്‍ഡിഗോ പെയിന്റ് എന്നുകരുതി ചിലര്‍ ബഹിഷ്കരണ ആഹ്വാനവും നല്‍കിയിട്ടുണ്ട്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രഖ്യാപനം വന്നതോടെയാണ് സൈബര്‍ സഖാക്കള്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കണ്ണൂരിന്റെ ആകാശ അതിര്‍ത്തിയില്‍ ഇന്‍ഡിഗോ വിമാനം കയറിയാല്‍ ബോംബിട്ട് തകര്‍ക്കണമെന്നും ചിലര്‍ ട്രോളിയിട്ടുണ്ട്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: