Categories: Kerala

‘പിണറായിയുടെയും കോടിയേരിയുടെയും കോടികളുടെ കള്ളപ്പണം അമേരിക്കയിലേക്ക് കടത്തി’; ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് 40 അംഗ ഇഡി സംഘം; നാലിടത്ത് റെയിഡ്

കുറ്റപ്പുഴയിലെ സഭാ ആസ്ഥാനം, ഓഫിസുകള്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, സഭ മാനേജര്‍ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് റെയിഡ് നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് റെയിഡുകള്‍ നടക്കുന്നത്. 50ഓളം പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

Published by

തിരുവല്ല: കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയിഡ്.  കുറ്റപ്പുഴയിലെ സഭാ ആസ്ഥാനം, ഓഫിസുകള്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, സഭ മാനേജര്‍ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് റെയിഡ് നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് റെയിഡുകള്‍ നടക്കുന്നത്. 50ഓളം പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷാജ് കിരണ്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചിരിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം ഇഡി അന്വേഷിക്കുന്നുണ്ട്.  

 പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു വേണ്ടി അമേരിക്കയിലേക്ക് ബിലീവേഴ്‌സ് ചര്‍ച്ച് പണം കടത്തി എന്ന് ഇവരൊക്കെയായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ നടത്തിയ സംഭാഷണമാണ് സ്വപ്‌ന പുറത്തു വിട്ടത്. ഇതോടെ  കേരളത്തില്‍ നിന്ന് പണം അമേരിക്കയിലേക്ക് കടത്തിയതിന് യോഹന്നാനെതിരെ ടെക്‌സാസ് കോടതിയിലെ കേസും ചര്‍ച്ചയായിരുന്നു. ഗോസ്പല്‍   ഫോര്‍ ഏഷ്യയുടെ തിരുവല്ലയിലെ അക്കൗണ്ടുകളില്‍ നിന്ന് 45 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (350 കോടി രൂപാ)  അയച്ചതായാണ് കേസ്.  സംഭാവന നല്‍കിയവരാണ് കേസ് കൊടുത്തത്.  

സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ വ്യക്തമാക്കിയിരുന്നു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് വ്യക്തമാക്കിയിരുന്നു.

എഡിജിപി എം ആര്‍ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താന്‍ ഫോണ്‍ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരണ്‍ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക