കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാര്‍ത്ഥിയെ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍. കൊട്ടാരക്കരക്കും ആവണീശ്വരത്തിനും ഇടയിലുളള കുരാ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പത്തനാപുരം പുന്നല സ്വദേശിയായ അക്ഷയാണ് (19) മരണപ്പെട്ടത്.
കൊല്ലത്ത് നിന്ന് ട്രയിനില്‍ കയറിയ അക്ഷയ് സ്റ്റോപ്പില്ലാത്ത കുരാ റെയില്‍വേ സ്റ്റേഷനില്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് കുന്നിക്കോട് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: