ജെ. പി. നദ്ദ
ബിജെപി ദേശീയ അദ്ധ്യക്ഷന്‍
ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ റിപ്പബ്ലിക്കിന് ഒരു പുതിയ രാഷ്ട്രപതി ഉണ്ടാകും. അതോടൊപ്പം ആദരണീയമായ ഈ സ്ഥാനത്തേയ്ക്കുള്ള ശ്രീമതി ദ്രൗപദീ മുര്‍മ്മൂവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ രാജ്യമാകെ എങ്ങനെയാണ് അഭിനന്ദിച്ചതെന്നും നാം കാണുന്നുണ്ട്. ഇന്ത്യയില്‍ ആസാദി കാ അമൃത് മഹോത്സവത്തെ അടയാളപ്പെടുത്തുന്ന വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും ഉന്നതമായ പദവി ഗോത്രവിഭാഗത്തില്‍ നിന്നുള്ള സ്വപ്രയത്നത്താല്‍ ജീവിത വിജയം നേടിയ ഒരു വനിത അലങ്കരിക്കാന്‍ പോകുന്നുവെന്നതില്‍ ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കും. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ഒരു വനിതയാകുന്നുവെന്നത് ശാക്തീകരണമായാണ് ഇന്ത്യയിലെ സ്ത്രീകള്‍ കാണുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതി കൂടിയാകുകയാണ് ശ്രീമതി ദ്രൗപദീ മുര്‍മ്മൂ. അതും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നല്‍കുന്നത്. മറ്റു നിരവധി കാരണങ്ങള്‍ കൊണ്ടും ശ്രീമതി ദ്രൗപദീ മുര്‍മ്മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകതകള്‍ നിറഞ്ഞതാണ്. അവരുടെ സ്വന്തം നേട്ടങ്ങളില്‍ നിന്ന് തന്നെ ഞാന്‍ തുടങ്ങട്ടെ. കുടുംബവാഴ്ചയും സ്വകാര്യസമ്പത്തുകളും പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ സംവിധാനത്തില്‍ ശ്രീമതി മുര്‍മ്മൂ ഒരു പുതിയ തുടക്കമാണ്. ഒഡീഷയിലെ റൈരംഗ്പൂരില്‍ അദ്ധ്യാപികയായി ജീവിതം ആരംഭിച്ച അവര്‍, പിന്നീട് സംസ്ഥാന ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ചേര്‍ന്നു. തന്റെ തൊഴില്‍പരമായ ചുമതലകള്‍ അവര്‍ ശുഷ്കാന്തിയോടെ നിര്‍വഹിച്ചെങ്കിലും പൊതുസേവനമായിരുന്നു യഥാര്‍ത്ഥ നിയോഗം. 1997ല്‍ താഴെത്തട്ടില്‍ നിന്ന് തുടങ്ങിയ അവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം റൈരംഗ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഈ നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി അവര്‍ സേവനമനുഷ്ഠിച്ചു. ഒഡിഷാ നിയമസഭയിലെ 147 അംഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ച നിയമസഭാ സാമാജികയായി 2007ല്‍ അവരെ തെരഞ്ഞെടുക്കുകയും മികച്ച നിയമസഭാ സമാജികയ്ക്കുള്ള നീലകണ്ഠ പുരസ്ക്കാരം സമ്മാനിക്കുകയും ചെയ്തു. ഇതു തന്നെ എംഎല്‍എ എന്ന നിലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അസാധാരണമാണെന്നത് തെളിയിക്കുന്നതാണ്. ഒരു മന്ത്രിയെന്ന നിലയില്‍ വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗ വിഭവ വികസനം തുടങ്ങിയ നിര്‍ണായക വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. അവരുടെ കാലാവധി വികസനോന്മുഖവും അഴിമതി രഹിതവുമായിരുന്നു. ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഗവര്‍ണറായി ആദ്യമായി നിയമിതയാകുന്ന ഒഡിഷയില്‍ നിന്നുള്ള ആദ്യത്തെ ഗോത്രവര്‍ഗ്ഗ വനിത എന്ന നിലയിലും ജാര്‍ഖണ്ഡിലെ ആദ്യ വനിത ഗവര്‍ണര്‍ എന്ന നിലയിലും 2015ല്‍ സത്യപ്രതിജ്ഞചെയ്തപ്പോള്‍ അനാദൃശ്യങ്ങളായ തടസങ്ങളെയാണ് അവര്‍ തകര്‍ത്തെറിഞ്ഞത്. ആവര് തുടര്‍ന്ന ആറുവര്‍ഷക്കാലമാണ് ജാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ആ ചുമതലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലവും.
രാജ്ഭവനെ അവര്‍ പൊതുജനാഭിലാഷങ്ങളുടെ ഊര്‍ജസ്വലമായ കേന്ദ്രമാക്കി മാറ്റുകയും സംസ്ഥാനത്തിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കായി അന്നത്തെ ഗവണ്മെന്റുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. പൊതുജീവിതത്തിലെ അവരുടെ വിജയങ്ങളെ ഇടയ്ക്കിടെയുണ്ടായ പകരം വെക്കാനില്ലാത്ത വ്യക്തിപരമായ ദുരന്തങ്ങള്‍ നിഴലിലാക്കി. അവര്‍ക്ക് ഭര്‍ത്താവിനേയും മക്കളേയും നഷ്ടപ്പെട്ടു. എന്നാല്‍, ഈ തിരിച്ചടികള്‍ അവരെ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാനും മറ്റുള്ളവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും പ്രചോദിപ്പിച്ചു. സഹിഷ്ണുതയും ദയയുമാണ് അവരുടെ ഏറ്റവും വലിയ ശക്തിയെന്നാണ് അവരുമായി ഇടപഴകിയവര്‍ പങ്കിടുന്നത്. ബൃഹത്തായ ഒരു തലത്തില്‍, അവരുടെ സ്ഥാനാര്‍ത്ഥിത്വം നവഇന്ത്യയുടെ ആത്മാവിന്റെ സാരാംശം ഉള്‍ക്കൊള്ളുന്നതാണ്. ഗവണ്മെന്റുകളും സ്ഥാപനങ്ങളും മാത്രം ചേര്‍ന്നല്ല ജനാധിപത്യ രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത്, അവ നിര്‍മ്മിച്ചിരിക്കുന്നത് നമ്മള്, ജനങ്ങളാണ്. കഴിഞ്ഞ 8 വര്‍ഷമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്മെന്റിന്റെ ഏറ്റവും നിര്‍വചനീയമായ സവിശേഷത ഇതാണ്. താഴെത്തട്ടില്‍ ജനങ്ങളെ ശാക്തീകരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയും പതിറ്റാണ്ടുകളായി ചില ഉന്നതര്‍ കൈയടക്കിവച്ചിരുന്ന അധികാര കുത്തകകള്‍ തകര്‍ക്കുകയും ചെയ്തു. ഭരണത്തിന്റെ എല്ലാ മേഖലകളിലും ഈ ചൈതന്യം നാം കാണുന്നുണ്ട് ഗവണ്മെന്റിന്റെ എല്ലാ പദ്ധതികളിലും നാം ഇത് കാണുന്നു.
മഹാമാരി വന്നപ്പോള്‍ 80 കോടി ജനങ്ങള്‍ക്ക് മാസങ്ങളോളം സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു. അതേസമയം, ശാസ്ത്രം നയിക്കുന്ന ഒരു പ്രതിരോധകുത്തിവയ്പ്പ് യജ്ഞം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. നമ്മുടെ പ്രതിരോധകുത്തിവയ്പ്പ് മരുന്നിന്റെ എണ്ണമായ 200 കോടി ഡോസുകളാണ് കോവിഡിനെതിരായ ആഗോള പോരാട്ടത്തെ ശക്തമാക്കിയത്. ഒരുകാലത്ത് സമ്പന്നതയും ആഭിജാത്യവും അടക്കിവാണിരുന്ന പത്മാപുരസ്ക്കാരങ്ങള് ജനങ്ങളുടെ പുരസ്ക്കാരങ്ങളായി മാറി. ടിവിയില്‍ കാണാത്തവരും അതേസമയം തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ അസാധാരണമായ പ്രവര്‍ത്തനപാടവം പ്രകടിപ്പിച്ചവരേയും ആദരിച്ചു. പ്രധാനമന്ത്രി മോദിയുടെ മന്ത്രിസഭ പിന്നോക്കവിഭാഗത്തില്‍പ്പെട്ട 27 പേര്‍ക്കും പട്ടികജാതിയിലെ 12 പേര്‍ക്കും പട്ടിവര്ഗ്ഗക്കാരായ 8 പേര്‍ക്കും ചരിത്രപരമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
2019ല്‍ ബി.ജെ.പിയുടെ വന്‍ വിജയം ലോക്സഭയിലെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യത്തോടെയായിരുന്നു. പട്ടിക ജാതി/വര്‍ഗ്ഗ നിയമം ബിജെപി ശക്തമാക്കിയതിനോടൊപ്പം തന്നെ മറ്റു പിന്നാക്കവിഭാഗ കമ്മിഷന് എന്ന സ്വപ്നവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ സംവരണവും ഉറപ്പാക്കി. ഇന്ന് സാമൂഹികസാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളേയും മറികടന്ന് എളിയപശ്ചാത്തലത്തില് നിന്നുള്ള ഏതൊരുവ്യക്തിക്കും ഉയരാന്‍ കഴിയുമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനാകുമെന്നുമുള്ളതാണ് പ്രധാനമന്ത്രി മോദിയുടെ വിജയം പ്രകടമാക്കുന്നത്.
ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ജി, മഹാത്മാഗാന്ധിജി, ദീന് ദയാല്‍ ഉപാദ്ധ്യായജി എന്നിവരുടെ ദര്‍ശനങ്ങളോട് നീതിപുലര്‍ത്തുകയാണ് ഇന്ന് മോദി ഗവണ്മെന്റ് ചെയ്യുന്നത്. അത് ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാപദവി നല്കിയതായിക്കോട്ടെ അല്ലെങ്കില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യക്ക് കീഴില്‍ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്ക് 5300 കോടി രൂപ വായ്പ നല്കിയതാകട്ടെ അല്ലെങ്കില്‍ പ്രധാനമന്ത്രി കിസാന്‍, പിഎം ഫസല്‍ ബീമാ യോജന, പിഎം ആവാസ് യോജന, സ്കോളര്‍ഷിപ്പ് യോജന എന്നിവയിലെ ഗുണഭോക്താക്കളില്‍ ഏകദേശം 60% എസ്സി/എസ്ടി/ ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന വസ്തുതയാകട്ടെ രാഷ്ട്രീയ അധികാരത്തെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള ഒരു ഉപകരണമായല്ല മറിച്ച് ഒരു സാമൂഹിക പരിവര്‍ത്തനത്തിനും ഉയര്ത്തുന്നതിനുമുള്ളതായാണ് ബിജെപി കാണുന്നത്.
പൊതുസേവനത്തിന്റെ ഈ പുതിയ രീതി ഇവിടെ നിലനില്ക്കും. ഇതിന്റെ ഗുണഫലങ്ങളും സ്വാധീനവും കാലക്രമേണ വര്‍ദ്ധിക്കുകമാത്രം ചെയ്യും. ശ്രീമതി മുര്‍മ്മൂവിന്റെ ഉറപ്പായ തെരഞ്ഞെടുപ്പ് അത് കൂടുതല്‍ ശക്തമാക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎയുടെ മുന്‍ നോമിനികളായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമും ശ്രീ രാംനാഥ് കോവിന്ദും ഈ രാജ്യത്തിന് പ്രചോദനപരവും പക്വതയുള്ളതുമായ നേതൃത്വം നല്കി. ശ്രീമതി മുര്‍മ്മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്നതാകുമെന്ന ഒരു പ്രതീക്ഷയാണ്, ഒപ്പം ചരിത്രം തിരുത്തിയെഴുതുന്ന ഒന്നും. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവച്ചുകൊണ്ട് തങ്ങളുടെ മനസാക്ഷിയുടെ വിളിക്ക് ഉത്തരം നല്‍കികൊണ്ട് ശ്രീമതി ദ്രൗപദീ മുര്‍മ്മൂവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കണമെന്ന് ബിജെപിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും പാര്‍ട്ടികളോടും ഇലക്ട്രല്‍ കോളേജിലെ ഓരോ അംഗങ്ങളോടും എല്ലാ ഇന്ത്യാക്കാരോടുമുള്ള എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയാണിത്. സാമൂഹ്യനീതിക്കും സാമൂഹിക പരിവര്‍ത്തനത്തിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിലെ ഏറ്റവും മഹത്തായ നിമിഷമാണിത്. എന്തുവിലകൊടുത്താലും നാം അത് നഷ്ടപ്പെടുത്തരുത്. എന്തെന്നാല്‍ ഇത് ജനങ്ങളുടെ രാഷ്ട്രപതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: