ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് പിന്നാലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറിനും പിന്തുണയേറുന്നു. ഞായറാഴ്ച ബീഹാര്‍ മുഖ്യമന്ത്രിയും ജെഡി (യു) നേതാവുമായ നീത്ഷ് കുമാര്‍ ജഗ്ദീപ് ധന്‍കറിന് പിന്തുണ പ്രഖ്യാപിച്ചു.
ബംഗാള്‍ ഗവര്‍ണറായ ജഗ് ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച എന്‍ഡിഎ തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. എന്‍ഡിഎയില്‍ ബിജെപിയുടെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ജെഡി (യു) എങ്കിലും ബീഹാറിലെ ചില അസ്വാരസ്യങ്ങള്‍ മൂലം നിതീഷ് കുമാറിന്റെ പിന്തുണയെക്കുറിച്ച് ചില മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനിടയിലാണ് നിതീഷ് കുമാര്‍ തന്നെ ജഗ്ദീപ് ധന്‍കറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ആഗസ്ത് ആദ്യ ആഴ്ചയിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. കര്‍ഷകന്റെ മകന് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ജഗ്ദീപ് ധന്‍കറിനെ വിശേഷിപ്പിച്ചത്. രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: