തിരുവനന്തപുരം: പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി ഉത്പന്നങ്ങള്‍ക്കാണ് വില കൂട്ടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കി.വില വിവര പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്നും അദേഹം അറിയിച്ചു. പാലിനും തൈരിനും മൂന്നുരൂപവെച്ചാണ് വര്‍ദ്ധിക്കുന്നത്. തൈര്, മോര്, ലെസി എന്നിവയ്‌ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധന നാളെമുതലുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: