ചെന്നൈ: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരാണ് അക്രമാസക്തമായത്.
പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പോലീസിന്റേത് ഉള്‍പ്പടെ അമ്പതോളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്ന് ആകാശത്തേയ്ക്ക് വെടിവെച്ചാണ് പോലീസ് സമരക്കാരെ പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി കുറിപ്പെഴുതി വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അധ്യാപകര്‍ തള്ളി. പെണ്‍കുട്ടിയോട് പഠിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ പോലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: