ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് അപമാനിച്ചതിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവും. രാഷ്ട്രപതി ഭവനില്‍ പ്രതിമ ആവശ്യമില്ലെന്നായിരുന്നു തേജസ്വിയുടെ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍.
ബീഹാറിലെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുര്‍മുവിനെ അപമാനിച്ചത്. നേരത്തെ റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയെന്ന് വ്യംഗാര്‍ത്ഥത്തില്‍ യശ്വന്ത് സിന്‍ഹയും മുര്‍മുവിനെ വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞത് മുര്‍മു തിന്മയുടെ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. ഇത് കോണ്‍ഗ്രസിനെതിരെ വലിയ പ്രതിഷേധം വരുത്തിവെച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്രസമൂഹത്തില്‍ നിന്നൊരാള്‍ രാഷ്ട്രപതിയാകുന്നു എന്നതായിരുന്നു മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിളക്കം കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: