ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനം നാളെ. മൂന്ന് പരമ്പരയുള്ള മത്സരത്തില്‍ 1-1 ന് സമനിലയിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുകയെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ടി20 പരമ്പര 2-1ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഏകദിന പരമ്പര പിടിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്നമാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കസറിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങി.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്നാം മത്സരം പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്ണായകമായതിനാല് ടീമില്‍ രണ്ട് മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരക്കാരെ ഇന്ത്യ കൊണ്ടുവന്നേക്കും.
ലഭിക്കുന്ന വിവരം അനുസരിച്ച് ശിഖര്‍ ധവാനെ പുറത്തിരുത്തി ഇഷാന് കിഷന് ഇന്ത്യ അവസരം നല്‍കിയേക്കും. രണ്ട് മത്സരത്തിലും വലിയ സ്കോര്‍ നേടാന്‍ ധവാന് സാധിച്ചില്ല. പേസ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് നിരയില്‍ തുടരുമ്പോള്‍ സ്പിന്‍ മൂന്നാം പേസറായി ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കില്ല. രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത പ്രസിദ്ധിനെ പുറത്തിരുത്തി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അതേസമയം വിരാട് കോഹ്ലി ഇന്ത്യയുടെ പ്ലേയിങ് 11 തുടരും. മോശം ഫോമിലാണെങ്കിലും കോഹ്ലിയെ ഇന്ത്യ കൈവിട്ടേക്കില്ല.
അതേസമയം മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് മൂന്ന് താരങ്ങളെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, മാറ്റ് പാര്ക്കിന്സണ് എന്നിവരെയാണ് ടീമില്‍ നിന്നൊഴിവാക്കിയത്. ടി20 ബ്ലാസ്റ്റ് ഫൈനലില്‍ കളിക്കാനായാണ് മൂന്ന് താരങ്ങളേയും റിലീസ് ചെയ്തതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീമില്‍ നിന്ന് റിലീസ് ചെയ്ത ബ്രൂക്കിനും പാര്‍ക്കിന്‍സണും സാള്‍ട്ടിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ഇഷാന് കിഷന്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, അക്സര്‍ പട്ടേല്‍.
ഇംഗ്ലണ്ട് സാധ്യതാ ടീം: ജോസ് ബട്ലര് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബെയ്ര്‍സ്റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാഴ്സ്, സാം ക്യൂരാന്‍, ലിയാം ലിവിങ്സ്റ്റണ്, ക്രെയ്ഗ് ഓവര്ട്ടണ്, മാറ്റ് പാര്ക്കിന്സണ്, ജോ റൂട്ട്, ജേസണ്‍ റോയ്, ഫില്‍ സാല്‍ട്ട്, ബെന്‍ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: