ന്യൂദല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. നിലവില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറാണ് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനമെടുത്തത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാജസ്ഥാന് സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ സുപ്രീംകോടതി അഭിഭാഷകനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു യോഗം. ജഗദീപ് ധന്‍കറിന് കൂടുതല്‍ പിന്തുണ ലഭിക്കുകയായിരുന്നു. വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായിട്ടാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി ചുമതലയേല്‍ക്കുക.
ഓഗസ്റ്റ് പത്തിനാണ് വെങ്കയ്യ നായിഡുവിന്റെ ഉപരാഷ്ട്രപതിസ്ഥാനത്തെ കാലാവധി അവസാനിക്കുന്നത്. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: