തിരുവനന്തപുരം: സിപിഎം എംഎല്‍എ എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സിപിഎം-സിപിഐ പോര് ശക്തമാകുന്നു. മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ ‘ദല്‍ഹിയിലാണ് ഉണ്ടാക്കുന്നതെന്ന’ മണിയുടെ പരാമര്‍ശത്തിനെതിരെ സിപിഐയും എവൈഎഫ്എഫും രംഗത്തെത്തി. സിപിഐ നേതാവ് ആനി രാജ ദല്‍ഹിയിലാണ് ഉണ്ടാക്കുന്നതെന്നങ്കില് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് ചോദിച്ചു. മണിയുടേത് പുലയാട്ട് ഭാഷയാണ്, നാട്ടുഭാഷയല്ല. മണിയെ സിപിഎം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആനി രാജ ദല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആനി രാജ ദല്‍ഹിയില്‍ അല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ദല്‍ഹിയില്‍ അല്ലെ. വനിതാ നേതാക്കളെക്കുറിച്ച് വളരെ മോശം പരാമര്‍ശങ്ങള്‍ പലപ്പോഴും മണി നടത്തിയിട്ടുണ്ട്. ഒരാളുടെ വാക്കുകള്‍ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ്. പുലയാട്ട് ഭാഷ അദ്ദേഹം തുടരുകയാണ്. ആനി രാജയ്ക്കെതിരായ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമെന്ന് കേരള മഹിളാസംഘം അറിയിച്ചു. ആനി രാജയ്ക്കെതിരെ മണി നടത്തിയ പരാമര്‍ശം അപലപനീയമെന്ന് എഐവൈഎഫ് പ്രതികരിച്ചു. മണിയില്‍നിന്ന് പക്വതയാര്‍ന്ന പ്രതികരണങ്ങള്‍ ഉണ്ടാവണം. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മണി തിരുത്തണമെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: