ലഖ്നൗ: യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാളില്‍ നമസ്കരിച്ചവരെ തള്ളിപ്പഞ്ഞ് ലുലു ഗ്രൂപ്പ്. മുസ്ലീം വിശ്വാസികള്‍ നിസ്കരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ലുലു മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ല. ലുലു ഗ്രൂപ്പ് എല്ലാ മതങ്ങളേയും ബഹുമാനിക്കുവെന്നു. ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കില്ല.
ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ മാളിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു. ഈ മാസം 10നാണ് ലക്നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്. മാളില്‍ നമസ്കരിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ലുലു ഗ്രൂപ്പ് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: