കൊല്ലം: 17ന് ആരംഭിക്കുന്ന രാമായണ മാസാചരണം ക്ഷേത്രസംരക്ഷണസമിതി വിപുലമായി ആഘോഷിക്കും. എല്ലാ ശാഖാസമിതികളിലും പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് രാമായണ മസാചാരണത്തിന്റെ ഉദ്ഘാടനം നടക്കും.
സമിതിക്ക് പ്രവര്‍ത്തനമുള്ള ക്ഷേത്രങ്ങളെ കൂടാതെ ജില്ലയില്‍ മറ്റു 100 ക്ഷേത്രങ്ങളില്‍ കൂടി രാമായണപാരായണം, സത്സംഗം എന്നിവ നടത്തും. കൂടാതെ ഈ ക്ഷേത്രങ്ങളില്‍ ഗണപതിഹോമം, ഔഷധ കഞ്ഞി വിതരണം, സാമൂഹിക ആരാധന എന്നിവ നടത്തും. ജില്ലയില്‍ വ്യാപകമായി രാമായണ സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, രാമായണകഥയെ ആസ്പദമാക്കി പ്രശ്‌നോത്തരികള്‍ ഇവ നടക്കും. കൂടാതെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒരു ഉപന്യാസമത്സരവും ജില്ലാ തലത്തില്‍ സംഘടിപ്പിക്കും.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മൊമെന്റോ എന്നിവ നല്‍കും. വിജയികളെ സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് സമിതി ജില്ലാ സെക്രട്ടറി വേണുഗോപാല്‍. എസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: