ആന്‍ഡ്രോയിഡ് ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ജോക്കര്‍ മാല്‍വെയറിനെ വീണ്ടും കണ്ടെത്തി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുളള നാല് ആപ്പുകളിലാണ് ജോക്കര്‍ മാല്‍വെയറിനെ കണ്ടെത്തിയത്.സ്മാര്‍ട്ട് എസ്എംഎസ് മെസേജസ്, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, വോയ്സ് ലാഗ്വേജ് ട്രാന്‍സലേറ്റര്‍. ക്വിക്ക് ടെക്സ്റ്റ് എസ്എംഎസ് എന്നീ ആപ്പുകളാണ് ജോക്കര്‍ മാല്‍വെയറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്ന ആപ്പുകള്‍.
ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.ഫോണുകളില്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഗൂഗിള്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.2017മുതല്‍ ജോക്കര്‍ മാല്‍വെയറുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്.എന്നാല്‍ കുറച്ചുകാലമായി അതിന്റെ സാന്നിദ്ധ്യം ഇല്ലായിരുന്നു.എന്നാല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് ആശങ്ക ഉണര്‍ത്തുന്നുണ്ട്.ഫോണിന്റെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.പാസവേഡുകളും, ഒടിപികളുമുള്‍പ്പെടെ ശേഖരിക്കാന്‍ ഇവയ്ക്ക് കഴിയും.ഫോണിലെ വ്യക്തിഗത വിവരങ്ങളുടെ സക്രീന്ഷോട്ടുകളെടുത്ത് സൂക്ഷിക്കാനും നോട്ടിഫിക്കേഷനുകള്‍ വായിക്കാനും ജോക്കറിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: