ന്യൂദല്‍ഹി: ഒരു സ്ത്രീ ഇഷ്ടപ്രകാരം പുരുഷനോടൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്ത ശേഷം ബന്ധം അവസാനിപ്പിച്ച ശേഷം മുന്‍പ് നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കി പരാതി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജസ്ഥാന് സ്വദേശിയായ യുവാവ് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രാജസ്ഥാന് സ്വദേശിയായ യുവാനും യുവതിയും ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയും ജനിച്ചു. എന്നാല്‍, ഇവര്‍ വിവാഹിതരായിരുന്നില്ല.
യുവാവ് പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോഴാണ് ബലാത്സംഗക്കേസ് ഫയല്‍ ചെയ്തത്. പരാതിയില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഐപിസി 376(2)(എന്‍), 377, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ രാജസ്ഥാന് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയുള്ള യുവാവിന്റെ അപ്പീലാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. സുപ്രീം കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യുവതി സ്വമേധയാ യുവാവുമൊത്ത് കഴിഞ്ഞതാണ്. ലൈംഗികബന്ധവും പരസ്പര ഇഷ്ടപ്രകാരമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം പണ്ട് നടന്നത് ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ല. ബന്ധം അവസാനിക്കുമ്പോള്‍ നല്കുന്ന ഇത്തരത്തുള്ള പരാതി ഐപിസി 376(2)(എന്‍), 377, 506 എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: