തിരുവനന്തപുരം: കെ.കെ.രമയ്ക്കെതിരായ പരാമര്‍ശം നാക്കുപിഴയല്ലെന്നും പറഞ്ഞില് ഉറച്ചുനില്‍ക്കുന്നെന്നും അതില്‍ ഒരു ഖേദമില്ലെന്നും എം.എം.മണി. വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ പ്രശ്നമായി തോന്നുന്നത് ദൈവവിശ്വാസികള്‍ക്കാണ്. താന്‍ ദൈവവിശാസിയല്ല. വിധവയല്ലേ എന്ന് ആദ്യം വിളിച്ചത് പ്രതിപക്ഷത്തുനിന്നാണെന്നും എംഎം.മണി പറഞ്ഞു. എന്നാല്‍ മണി മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. എം.എം.മണി ഇന്ന് സഭയില്‍ വരാതിരുന്നത് പേടിച്ചാണെന്ന് കരുതുന്നുവെന്ന് രമ പറഞ്ഞു. ടി.പി. ഇപ്പോഴും നിയമസഭയിലടക്കം ജീവിക്കുന്നു. അത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ലെന്നായിരുന്നു മണിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: