ന്യൂദല്‍ഹി: അനധികൃതമായി രാജ്യത്ത് തങ്ങിയ പതിന്നാല് ചൈനക്കാരെ ദല്‍ഹി പോലീസ് തടവിലാക്കി. 2020 മുതല്‍ രാജ്യത്ത് അനധികൃതമായി തങ്ങിയവര്‍ക്കെതിരെ ദല്‍ഹിയിലെ സെക്ടര്‍ 49 പോലീസ് സ്റ്റേഷനിലാണ് നടപടിയെടുത്തത്. കസ്റ്റഡിയിലെടുത്ത ചൈനീസ് പൗരന്മാരുടെ ബിസിനസ് വിസയുടെ കാലാവധി 2020ല്‍ അവസാനിച്ചെന്നും അവര്‍ വിസ നീട്ടുന്നതിന് അപേക്ഷിച്ചിരുന്നെങ്കിലും അത് അടുത്തിടെ നിരസിക്കപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
പിടിയിലായ ചൈനീസ് പൗരന്മാരില് 13 പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ട്. ഇവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നോയിഡ ഫേസ് 2 ഏരിയയിലെ ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായ ചൈനീസ് പൗരന്മാര്. കഴിഞ്ഞ വര്‍ഷം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) രണ്ട് ചൈനീസ് പൗരന്മാരെ ഗൗതം ബുദ്ധ് നഗറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: