തിരുവനന്തപുരം: നിയമസഭയില്‍ ആഎംപി നേതാവും എംഎല്‍എയുമായ കെകെ രമയെ അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എംഎം മണി. പിണറായി സര്‍ക്കാരിനെതിരെ പറയാന്‍ ഈ മഹതി ആരാണ്. അവര്‍ വിധവയായി പോയി. അത് അവരുടെ വിധിയാണ് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും എംഎം മണി അധിക്ഷേപിച്ചു. ഈ അപമാനകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മണി അതിന് തയാറായില്ല. തുടര്‍ന്ന് നിയമസഭയില്‍ ഇരുപക്ഷവും വാക്കേറ്റം നടത്തി. എന്നാല്‍, പ്രസ്താവന പിന്‍വലിക്കാന്‍ മണി തയാറായിട്ടില്ല.
എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു.
തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം സ്പീക്കര്‍ സഭ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. എന്നാല്‍ എം എം മണിക്ക് പറയാനുള്ളത് തുടര്‍ന്ന് പറയട്ടെയെന്നാണ് സ്പീക്കര്‍ സ്വീകരിച്ച നിലപാട്. പ്രതിക്ഷേധം സഭയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: