ന്യൂദല്‍ഹി: ശ്രീലങ്കയ്ക്കും ഇന്ത്യക്കുമിടയില്‍ കടലിനടിയിലായ രാമസേതുവിനെ ദേശീയ സ്മാരകമാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജി ഈ മാസം 26ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ചുണ്ണാമ്പു കല്ലുകൊണ്ടുള്ള നിര്‍മ്മിതി ശ്രീരാമന് ലങ്കയിലേക്ക് കടക്കാന്‍ ഹനുമാന്റെ നേതൃത്വത്തില്‍ വാനരന്മാര് നിര്‍മ്മിച്ച ചിറയാണെന്നാണ് വിശ്വാസം. കടലിന് ആഴം കൂട്ടി, 83 കിമി നീളമുള്ള ചാനല്‍ നിര്‍മ്മിക്കാനുള്ള സേതു സമുദ്രം പദ്ധതി രാമസേതു തകര്‍ക്കുമെന്നും അതിനാല്‍ പദ്ധതി തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: