ഗാന്ധിനഗര്‍:കനത്തമഴയില്‍ റെയില്‍വേ പാളത്തിന് കേടുപാടു സംഭവിച്ച് ട്രെയിന്‍ റെദ്ദാക്കിയതിനെത്തുടര്ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിയ്ക്ക് കാര്‍ യാത്ര ഒരുക്കി ഇന്ത്യന്‍ റെയില്‍വേ.മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായ സത്യം ഗദ്വിയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ ഗുജറാത്തിലെ ഏക്താ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദര സ്റ്റേഷനിലേക്ക് രണ്ടു മണിക്കൂര്‍ കാര്‍യാത്ര ഒരുക്കിയത്.
ഏക്താ നഗറില്‍ നിന്നും വഡോദരയിലേക്കും അവിടെ നിന്ന് ചെന്നൈയ്ക്കുമായിരുന്നു സത്യയുടെ യാത്ര.ഇതിനായി സത്യ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാല്‍ മഴ കാരണം റെയില്‍വേ പാളത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഏക്താനഗറില് നിന്ന് വഡോദരയിലേക്കുളള ട്രെയിന്‍ റദ്ദ് ചെയ്തു.ഇതോടെ സത്യയുടെ ചെന്നൈ യാത്ര മുടങ്ങുമെന്നായി. ഉടന്‍ കാര്യം അധികൃതരെ അറിയിച്ചതോടെ അവര്‍ വഡോദരയിലേക്ക് കാര്‍ സേവനം റെഡിയാക്കി.കാറില്‍ വഡോദരയിലെത്തി അവിടെ നിന്ന് സത്യ ചെന്നൈയിലേക്ക് പുറപ്പെട്ടു.സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നന്ദി അറിയിച്ചു.ഓരോ യാത്രക്കാര്‍ക്കും റെയില്‍വേ എത്രത്തോളം പ്രാധാന്യം നല്‍കുമെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് സത്യ പറഞ്ഞു.കനത്ത മഴ വകവെയ്ക്കാതെ കാര്‍ ഡ്രൈവര്‍ കൃത്യസമയത്ത് തന്നെ സ്റ്റേഷനില്‍ എത്തിച്ചുവെന്നും സത്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: