ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റിനു മുന്നില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട. ഈ മാസം 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സോണിയയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സോണിയ ഗാന്ധി ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കേസില്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. അതേസമയം, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ജൂലായ് 21ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: