Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാര്‍ത്ഥത മരണമാണ്

സ്വാര്‍ത്ഥലാഭത്തിനായി ചിലര്‍ ഏതറ്റം വരെയും പോകും. സ്വന്തം തൊഴില്‍രംഗത്തു കഴിവുതെളിയിക്കാന്‍ മറ്റുള്ളവരോടു മത്സരിക്കുന്നതില്‍ തെറ്റില്ല. കഠിനപ്രയത്‌നത്തിലൂടെ സ്വന്തം നിലവാരം മെച്ചപ്പെടുത്തിയായിരിക്കണം അതു ചെയ്യേണ്ടത്; മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തിയിട്ടോ ദ്രോഹിച്ചിട്ടോ ആകരുത്.

Janmabhumi Online by Janmabhumi Online
Jul 14, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,  

പഴയകാലത്ത് കുടയുംചെരിപ്പും പാത്രങ്ങളുമെല്ലാം നന്നാക്കുന്നകടകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം കടകള്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളു. പഴയസാധനങ്ങള്‍ നിസ്സാരമായ കേടുപറ്റിയാല്‍ അവവലിച്ചെറിഞ്ഞു പുതിയ സാധനങ്ങള്‍ വാങ്ങുകയാണ് ഇന്നത്തെരീതി. ഉപയോഗിച്ചു വലിച്ചെറിയുക എന്നത് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.  

നിര്‍ഭാഗ്യവശാല്‍ മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും ഇതേ മനോഭാവമാണ് നമ്മളില്‍ പലരും കൈക്കൊള്ളുന്നത്. സ്വന്തം സുഖവുംസൗകര്യവും മാത്രമേ നമ്മള്‍ പരിഗണിക്കുന്നുള്ളു. മറ്റുള്ളവരുടെ സുഖവും ദുഃഖവും നമുക്കു പ്രശ്‌നമേയല്ല.

സ്വാര്‍ത്ഥലാഭത്തിനായി ചിലര്‍ ഏതറ്റം വരെയും പോകും. സ്വന്തം തൊഴില്‍രംഗത്തു കഴിവുതെളിയിക്കാന്‍ മറ്റുള്ളവരോടു മത്സരിക്കുന്നതില്‍ തെറ്റില്ല. കഠിനപ്രയത്‌നത്തിലൂടെ സ്വന്തം നിലവാരം മെച്ചപ്പെടുത്തിയായിരിക്കണം അതു ചെയ്യേണ്ടത്; മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തിയിട്ടോ ദ്രോഹിച്ചിട്ടോ ആകരുത്.

ഒരിടത്ത് അടുത്തടുത്തായി രണ്ടു പലചരക്കുകടകളുണ്ടായിരുന്നു. അതിലൊരാള്‍ തന്റെ കടയ്‌ക്കുമുന്നില്‍ ഒരു ബോര്‍ഡ് വെച്ചു, ‘ഒരു കിലോ നെയ്യിന് നൂറുരൂപ മാത്രം’. ഇതുകണ്ട് അടുത്തകടക്കാരന്‍ അതേ വിലയ്‌ക്ക് നെയ്യ് വില്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യത്തെ കടക്കാരന്‍ ഒരു കിലോ നെയ്യിന്റെ വില എണ്‍പതുരൂപയാക്കി കുറച്ചു. അതുകണ്ട് അടുത്ത കടക്കാരനും അതേ വിലയ്‌ക്ക് നെയ്യ് വില്‌ക്കേണ്ടിവന്നു. ആദ്യത്തെ കടക്കാരനോട് ഒരു സുഹൃത്തുചോദിച്ചു, ‘എണ്‍പതുരൂപയ്‌ക്ക് ഒരു കിലോ നെയ്യ് വിറ്റാല്‍ നിങ്ങള്‍ക്ക് എന്തു ലാഭം കിട്ടാനാണ്?’ കടക്കാരന്‍ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു, ‘ഞാന്‍ നെയ്യ് വില്ക്കുന്നേയില്ല. ആരെങ്കിലുംനെയ്യ് ചോദിച്ചുവന്നാല്‍, നെയ്യ് സ്റ്റോക്കില്ല എന്നുപറയും. അപ്പോള്‍ അവര്‍ അടുത്ത കടയില്‍ നിന്നുനെയ്യ് വാങ്ങും. അടുത്ത കടക്കാരന് അല്പംപോലും ലാഭം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് എന്റെ ഉദ്ദേശ്യം.’

ഈ കഥയിലെ ഒന്നാമത്തെ കടക്കാരനെപ്പോലെ ഇന്ന് ഓരോ വ്യക്തിയുംഅത്രമാത്രം തന്നില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. സ്വാര്‍ത്ഥത അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം ഹൃദയം ശുഷ്‌ക്കിച്ചു. അന്യന്റെ ദുഃഖം സ്വന്തംദുഃഖമായി കാണണമെന്ന കാഴ്ചപ്പാട് എങ്ങോ പോയ്മറഞ്ഞു. സ്വന്തം സുഖത്തിനുവേണ്ടി എത്രപേരെ കഷ്ടപ്പെടുത്തുവാനും ഇന്നുള്ളവര്‍ക്കു മടിയില്ല.  

ഈ സ്വാര്‍ത്ഥത മരണമാണ്, അത് തന്നെയും മറ്റുള്ളവരെയും സമൂഹത്തെതന്നെയും നശിപ്പിക്കുന്നതാണ്. മനസ്സിനകത്തു സ്വാര്‍ത്ഥതയുടെ ഒരു കരടെങ്കിലും കടന്നുകൂടിയാല്‍ എങ്ങനെയും അതു മാറ്റാന്‍ നമ്മള്‍ ശ്രമിക്കണം. ഒരു ചെറിയ തീപ്പൊരിമതി, വലിയ കാടിനെയും ചാരമാക്കാന്‍പോന്ന കാട്ടുതീയായി മാറാന്‍. അതുപോലെയാണു സ്വാര്‍ത്ഥത. അതല്പം മതി, ക്രമേണവളര്‍ന്ന് നമ്മുടെ ശാന്തി മുഴുക്കെയും അപഹരിക്കാന്‍. മറിച്ച് നിസ്വാര്‍ത്ഥതയാകട്ടെ നമുക്ക് ശാന്തിയും സംതൃപ്തിയും പകരും.  

കുളത്തിലെ വെള്ളം ഒഴുകുന്ന നദിയോടു കൂട്ടുപിടിച്ചാല്‍ കുളത്തിലെ വെള്ളംശുദ്ധമാകും. മറിച്ചു്, ഓടയോടു കൂട്ടുചേര്‍ന്നാല്‍ ഒന്നുകൂടി മലിനമാകും. ‘ഞാന്‍’എന്നും ‘എന്റേത് ‘എന്നുമുള്ള  സ്വാര്‍ത്ഥചിന്തയാണ് ഓട. ഈശ്വരനാണുനദി. അതിനാല്‍മക്കളെ നമുക്ക് ഈശ്വരനോടു കൂട്ടുകൂടാം, ഈശ്വരനെ ആശ്രയിക്കാം. ഈശ്വരനെ ആശ്രയിക്കുന്നതുമൂലം നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും ലോകത്തിലും ഐശ്വര്യവുംസമാധാനവും പുലരുന്നു.

ആദ്ധ്യാത്മികചിന്തയിലൂടെ മാത്രമേ ഇങ്ങനെയുള്ള സ്വാര്‍ത്ഥമനസ്സിനെ വിശാലമാക്കുവാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ, ജഗന്മാതാവിന്റെ മക്കളാണ്. അതിനാല്‍ എല്ലാവരെയും ഒരമ്മ മക്കളെപ്പോലെ സ്‌നേഹിക്കുക, വേണ്ടസഹായങ്ങള്‍ചെയ്യുക. അതാണ് നമ്മുടെ കര്‍ത്തവ്യം. മറ്റുള്ളവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്കു ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദവും ശാന്തിയും കണ്ടെത്തുവാന്‍ കഴിയൂ. അതിനു വേണ്ടിയാകട്ടെ നമ്മുടെ പരിശ്രമം.

മാതാ അമൃതാനന്ദമയീ ദേവി

Tags: മാതാ അമൃതാനന്ദമയിദേവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ അന്തരിച്ചു; വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ദമയന്തിയമ്മ

മോദി മാതാ അമൃതാനന്ദമയിയുടെ മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രണാമം അര്‍പ്പിക്കുന്നു (ഇടത്ത്) മോദി അമ്മ ഹീരാബെനിനു മുന്‍പില്‍ ശിരസ്സ് നമിക്കുന്നു(വലത്ത്)
India

സ്വന്തം അമ്മയുടെ മുന്നില്‍ തല കുനിച്ചു; ഇപ്പോള്‍ മാതാ അമൃതാനന്ദമയിയുടെ മുന്‍പിലും; മഹത്വമുള്ളിടത്തെല്ലാം മോദി തലകുനിക്കും

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

Samskriti

സമൂഹത്തിനാധാരമായ സ്ത്രീ

Samskriti

യന്ത്രങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies