ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ രാജിവെച്ച ശേഷം പ്രധാനമന്ത്രി പദത്തിലേക്കള്ള സ്ഥാനാര്‍ത്ഥികളുടെ വോട്ടെടുപ്പില്‍ ആദ്യ റൗണ്ടില്‍ വിജയം ഇന്ത്യക്കാരനായ ഋഷി സുനകിന്. ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനക്.
ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്ത് നിന്നും വിരമിച്ച ബോറിസ് ജോണ്‍സണ് പകരം പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനാണ് കൂടുതല്‍ സാധ്യത.
ഋഷി സുനകിന് 88 വോട്ടുകള്‍ ലഭിച്ചു. പെന്നി മൊര്‍ഡോണ്ടിന് 67ഉം ലിസ് ട്രസിന് 50ഉം വോട്ടുകള്‍ ലഭിച്ചു. ഇത് മനോഹരമായ റിസള്‍ട്ടാണെന്ന് മുതിര്‍ന്ന എംപി ടോം ടുഗെന്‍ന്ദാത് ട്വീറ്റ് ചെയ്തു.
ജൂലായ എട്ടിന് ഋഷി സുനക് താന്‍ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ പ്രൊട്ടോകോളുകളും ലംഘിച്ച് രഹസ്യമായി മദ്യസത്കാരങ്ങള്‍ നടത്തിയതും ഡപ്യൂട്ടി ചീഫ് വിപ്പായ ക്രിസ് പിഞ്ചറിനെതിരായ ലൈംഗികാരോപണങ്ങളെ ന്യായീകരിച്ചതുമാണ് പ്രധാനമന്ത്രിപദത്തില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ രാജിവെയ്‌ക്കേണ്ടിവന്നത്. . ബ്രിട്ടീഷുകാര്‍ ഇന്ന് ഏറ്റവും വിലമതിക്കുന്നത് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകനും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനകിനെയാണ്.
ലളിത ജീവിതം, ആഡംബരപ്രിയതയോടുള്ള വിമുഖത, സത്യസന്ധത ഇതെല്ലാമാണ് ഋഷി സുനകിന്റെ മുഖമുദ്രകള്‍.
കോവിഡ് മഹാമാരിക്കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ഒരു രക്ഷാപാക്കേജ് അവതരിപ്പിച്ച സുനകിന്റെ നടപടി ഏറെ പ്രശംസ നേടിയിരുന്നു. നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി സുനക്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു താരം തന്നെയാണ് സുനക്. രാഷ്‌ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്‌ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: