ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിവില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. എല്ലാ മന്ത്രിമാര്‍ക്കും വകുപ്പുകളില്‍ പരിചയക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു ഇതിലും ഭേദമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പടുകുഴിയിലാണ്. ഇപ്പോഴത്തെ നേതൃത്വം ശരിയല്ല. പാര്‍ട്ടിയുടെ സര്‍വ്വനാശം അടുത്തു. പ്രതിപക്ഷം എന്നാല്‍ വെറുതെ പ്രസംഗം നടത്തല്‍ മാത്രമല്ല. അതിനൊത്ത് പ്രവര്‍ത്തിക്കുകകൂടി വേണമെന്നും വെളളാപ്പളളി പറഞ്ഞു. വി ഡി സതീശനേക്കാള്‍ മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: