റോയി പല്ലിശ്ശേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാര്‍, പ്രശസ്ത സംവിധായകന് ബി ഉണ്ണികൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു. ഒരു നടനെ ഒരു സിനിമയ്ക്കുവേണ്ടി 46ല്‍ പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസും യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡും നാല്പത്തി രണ്ടാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നേടിയയാളാണ് റോയി പല്ലിശ്ശേരി.
കൈലാഷ്, സലിംകുമാര്‍ ശരവണന്, ശ്രീജിത്ത് വിജയ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്, നാരായണന് കുട്ടി, ബാലാജി ശര്‍മ, ബാബു ജോസ്, ടോണി, ജോര്‍ജ് ഏലൂര്‍, ക്രൈന് മനോഹര്‍,സിസര്‍ മോഹന്‍, കിരണ്‍ രാജ്, ഷാജു കൊടിയന്‍, മജീദ്, ജെയിംസ് പാറക്കല്‍, ഹരിശ്രീ മാര്ട്ടിന്, സുദര്ശന്, നന്ദകിഷോര്‍, വിജു കൊടുങ്ങല്ലൂര്‍, നാരായണന് പോറ്റി, സലിം ബാബ, റോയ് പല്ലിശ്ശേരി, രാജാ സാഹിബ്, ശിവദാസ് മട്ടന്നൂര്‍, മണി മേനോന്, അന്‍സില്‍ റഹ്മാന്, കലാഭവന്‍ അജീഷ്, കലാഭവന്‍ ജോഷി, കെ.വി.എം, സായന്നന്, ഷിബു തിലകന്, ജിജോയ് ജോര്‍ജ്, ഔസേപ്പച്ചന് കാടുകുറ്റി, രാജേന്ദ്രന് തായാട്ട്, ഉണ്ണി ചിറ്റൂര്‍, ടൈറ്റസ് പൈനാടത്ത്, ജബ്ബാര്‍, മാനുവല്‍ മലയില്‍,സാധിക്, രോഹിത്,സൈനു മുക്കം, രമേഷ് കുമാര്‍, സാന്ദ്ര, സൗപര്‍ണിക, കുളപ്പുള്ളി ലീല, ചാള മേരി, അംബിക മോഹന്‍, ലിസ്സി ജോസ്, ജൂബി ജോര്‍ജ്, ഗായത്രി നമ്പ്യാര്‍, ഗില്‍ഡ, സുമിത്ര രാജന്, ചിത്ര പൈ, അമ്പിളി സുനില്‍, റിയ റോയ്, ദേവിക ബൈജു, ആദിശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു ഗ്രാമത്തിലെ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ആ കുടുംബത്തിന്റെ പ്രതികാരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അടങ്ങാതെ നിലനില്ക്കുന്നു. നഗരത്തില്‍ നിന്ന് ആ ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാര്‍ ഈ പകയുടെ ഇടയില്‍പ്പെട്ട് ചക്രശ്വാസം വലിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങള്‍ക്ക് സങ്കടവും നര്‍മ്മവും കൂട്ടിക്കലര്‍ത്തി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ‘ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി’.ആര്‍എസ്വി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സജീര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മീര റോയ് തിരക്കഥ, സംഭാഷണമെഴുതുന്നു. ഷാജി ജേക്കബ്, നിതിന്‍ കെ. രാജ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിജോയ് ജോര്‍ജ്ജ്, ബെന്നി തൈക്കല്‍, എസ്.എസ്. ബിജു എന്നിവര്‍ എഴുതിയ വരികള്‍ക്ക് സിനോ ആന്റണി,ബാഷ് ചേര്‍ത്തല, അജയ് രവി, കോളിന്‍സ് തോമസ്, എന്നിവര്‍ സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സുനില്‍ മത്തായി, റിമി ടോമി, വൈക്കം വിജയലക്ഷ്മി, ശ്രുതി ജയകുമാര്‍, നിഷ ബിനീഷ് എന്നീവരാണ് ഗായകര്‍.
എഡിറ്റര്‍- ലിന്സണ് റാഫേല്‍. ഡി.ഐ.- വിനു രാമകൃഷ്ണന്, ബിജിഎം- ഐസക്ക് മാത്യു, സൗണ്ട് ഡിസൈനര്‍- സിഫാസ് ഹുസൈന്, മിക്സിങ് -ശ്രീരാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വരാപ്പുഴ, അസോസിയേറ്റ് ഡയറക്ടര്‍-പ്രദീപ് കടിയങ്ങാട്,കൊറിയോഗ്രാഫര്‍- ഷൈജു ആലുവ, രാഹുല്‍ ആര്.യാദവ്, നാട്ടിക പ്രിയ. ഇരിങ്ങാലക്കുട,തൃശ്ശൂര്‍ വാടനപ്പിള്ളി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി ‘ഉടന്‍ പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: