കൊച്ചി: എറണാകുളത്ത് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ദേശീയ പതാകയെ സല്യൂട്ട് ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം.തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷന് ടി.കെ അമലാണ് നാടിനാകെ മാത്ൃകയായത്.അമലിനെ ഇന്ന് രാവിലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ച് പ്രത്യേക അഭിനന്ദനം അറിയിച്ചു.
ചൊവ്വാഴ്ച്ചയാണ് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.ഉച്ചയോടെ ഹില്‍പാലസ് പോലീസും, ഫോര്‍ട്ടുകൊച്ചി പോലീസും സ്ഥലത്തെത്തി.വാനത്തില്‍ നിന്നും ഇറങ്ങിയ ടി.കെ അമല്‍ ഉടന്‍ മാലിന്യകൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സമീപം എത്തി സല്യൂട്ട് ചെയ്തു.പിന്നീട് വളരെ സൂഷ്മതയോടെ ഒരോ പതാകകളും ഭദ്രമായി മടക്കി ആദരവോടെ ജീപ്പില്‍ വെച്ചു.
കോസ്റ്റ് ഗാര്‍ഡ് കൂടി വന്നിട്ട് മാറ്റിയാല്‍ പോരെ എന്ന് ആരോ ചോദിച്ചപ്പോള്‍ ദേശീയപതാക ഇങ്ങന ഇട്ടിരിക്കുന്നത് ശരിയല്ല എന്ന് പറയുന്നുണ്ട്. ദൃശ്യങ്ങളുടെ വീഡിയോ സമീപത്തുനിന്നവര്‍ പകര്‍ത്തിയിരുന്നു ഇത് വൈറലായിട്ടുണ്ട്.സംഭവം അറിഞ്ഞ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും അമലിന് അഭിനന്ദന പ്രവാഹമാണ്. മേജര്‍ രവി ഉള്‍പ്പെടെ പലരും നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു.എന്നാല്‍ രാവിലെ വിവരം പോലീസില്‍ അറിയിച്ചിട്ടും താമസിച്ചാണ് എത്തിയതെന്ന അക്ഷേപം നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.അലക്ഷ്യമായി ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ വലിച്ചെറിഞ്ഞവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: