കൊളംബോ : റനില്‍ വിക്രമസിംഗെ ശ്രീലങ്കയില്‍ ഇടക്കാല പ്രസിഡന്റായി ചുമതയേറ്റു. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഗോതബായ രാജപക്സെ ബുധനാഴ്ച രാജ്യം വിട്ട് മാലിദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് ആക്ടിങ് പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ചുമതലയേല്‍ക്കുകയായിരുന്നു. അതിനു പിന്നാലെ വിക്രമ സിംഗെയുടെ വീടിന് മുന്നിലെ സുരക്ഷ സൈന്യം ശക്തമാക്കി.
പ്രസിഡന്റ് ഗോതബായ രാജപക്സെ ബുധനാഴ്ച രാജിവെച്ചൊഴിയുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ പുലര്‍ച്ചയോടെ കുടുംബാംഗങ്ങള്‍ക്കും രണ്ട് അംഗ രക്ഷകര്ക്കുമൊപ്പം അദ്ദേഹം മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു. ഇതോടെ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയുടെ കൊട്ടാരവും വളഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലെ സര്‍ക്കാരാണെന്നും പ്രസിഡന്റ് രാജിവെച്ചൊഴിയാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷതീര്‍ത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: