Categories: India

അശോക സ്തംഭത്തില്‍ എത്ര സിംഹങ്ങള്‍ എന്നതു പോലും അറിയാത്ത എം എ ബേബി; പഞ്ഞിക്കിട്ട് സാമൂഹ്യമാധ്യമങ്ങള്‍

നാല് ദിശകളിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന ഗര്‍ജിക്കുന്ന നാല് സിംഹങ്ങള്‍ രാജ്യത്തിന്റെ ശക്തി, പരാക്രമം, ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവയെ സൂചിപ്പിക്കുന്നു.

Published by

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എ ബേബിയുടെ പോസ്റ്റിനെതിരെ ട്രോള്‍ മഴ. ‘അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.’ എന്നാണ് ബേബി എഴുതിയത്. അശോക സ്തംഭത്തില്‍ നാലു സിംഹങ്ങളാണുള്ളത് എന്നതുപോലും അറിയാത്ത ബേബി എന്ന തരത്തിലാണ് ഫേസ് ബുക്ക് പോസ്റ്റി നടിയിലെ കമന്റുകള്‍.

മാറ്റാന്‍ സൗകര്യമില്ല ബേബിച്ചന്‍ പോയി പോളിറ്റ് ബുറോയില്‍ പറ,…

ഇന്നിപ്പോള്‍ വെകി .നാളെ രാവിലെ എടുത്തു മാറ്റിയാല്‍ പോരേ…

അയ്യോ മാറിപ്പോയതാ, ക്ഷമിക്കണം ഇപ്പൊ മാറ്റാം…

അശോക സ്തംബത്തില്‍ എത്ര സിംഹം ഉണ്ട് എന്നുപോലും അറിയാത്ത മണ്ടന്‍…..

കമ്മ്യൂണിസ്റ്റ് ത്വതിക ആചാര്യന്റെയൊക്കെ സാമാന്യ വിവരം ……

സിംഹം ഗര്‍ജ്ജിക്കുമ്പോള്‍ കൊടിച്ചി പട്ടികള്‍ ഓരിയിടുന്നത് സ്വഭാവികം……

വന്നല്ലോ ഭരണഘടനാ യാഥാസ്ഥിതീകര്‍……

ഇതിന് എതിരെ നമുക്ക് ഒരു സിംഹ ഫെസ്റ്റ് നടത്തിയാലോ ബേബിച്ചാ……

എന്തിനാ ബേബി വയ്യാത്ത പണിക്കു പോണേ? നീ പോയി കുണ്ടറ അണ്ടി ഓഫീസിലെ കാര്യം നോക്ക്…..

3 അല്ലാ നാലു സിംഹം എന്ന് പറഞ്ഞു കൊടുക്കാന്‍ വിവരമുള്ള ഒരുത്തനും ഇല്ലെ ഈ പാര്‍ട്ടിയില്‍…..

എന്ന്, സജി ചെറിയാന്റെ പാര്‍ട്ടിയുടെ നേതാവ്….

സിംഹം പുഞ്ചിരിയ്‌ക്കണോ ബേബീ……

തുടങ്ങി നൂറുകണക്കിന് കമന്റുകളാണ്.

അശോക സ്തംഭത്തിന്റെ ചരിത്രം ബേബിയെ പഠിപ്പിക്കുന്നവരും ഉണ്ട്‌.

ആദ്യം തെറ്റ് തിരിച്ചറിയുക: മൂന്നല്ല, നാലു സിംഹങ്ങളാണ് അതിലുള്ളത്.

അനേകം സ്ഥലങ്ങളില്‍ മഹാരാജാ അശോകന്‍ സ്ഥാപിച്ച വിജയസ്തംഭങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ഇന്ന് കേടുപാടുകള്‍ കൂടാതെ ബാക്കിയുള്ളൂ. ഡല്‍ഹി യമുനാനഗര്‍, ഡെല്‍ഹി റിഡ്ജ്, ഉത്തര്‍പ്രദേശിലെ അലഹാബാദ്, സാരാനാഥ്, നേപ്പാളിലെ ലുബിനിയിലെ നിഗാലി സാഗര്‍, രൂപാന്‍ ദേഹി, ബീഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള രാംപൂര്‍വാ, ലൗറിയ നന്ദന്‍ഗഡ്, മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള സാഞ്ചി എന്നിവിടങ്ങളിലാണ്. ഇതില്‍ സാരാനാഥിലെ സ്തംഭത്തിലെ അടയാളങ്ങളാണ് നമ്മുടെ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നത്.

1. നാല് ദിശകളിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന ഗര്‍ജിക്കുന്ന നാല് സിംഹങ്ങള്‍ രാജ്യത്തിന്റെ ശക്തി, പരാക്രമം, ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവയെ സൂചിപ്പിക്കുന്നു.

2. തൊട്ടു താഴെയുള്ള 24 ആരക്കാലുകളുള്ള ധര്‍മ്മചക്രം 24 മണിക്കൂറുകളെ സൂചിപ്പിക്കുന്നു. സമയം ബന്ധനത്തിനതീതമാണ്, അത് കടന്നുപോകുക തന്നെ ചെയ്യും എന്ന സങ്കല്‍പത്തിലൂന്നിയുള്ളതാണത്.

3. അതിനും താഴെയുള്ള കാള ദൃഢചിത്തതയെയും കഠിനാധ്വാനത്തെയും സൂചിപ്പിക്കുന്നു.

4. മറ്റൊരടയാളമായ കുതിര ആത്മാര്‍ത്ഥത, വേഗം, ചുറുചുറുക്ക് എന്നിവയെ സൂചിപ്പിക്കുന്നു.

5. ആന കരുത്തിന്റെ പ്രതീകമാണ്.

6. താഴെയുള്ള താമര ജീവിതത്തിന്റെ പൂര്‍ണതയെ ദ്യോതിപ്പിക്കുന്നു.

7. അതിനും താഴെ മുണ്ഡകോപനിഷത്തില്‍ നിന്നുള്ള ‘സത്യമേവ ജയതേ’ എന്ന വരിയും കൊത്തിവെച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: baby