കൊല്ലം: പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ ഗ്രാമീണറോഡുകള്‍ വരെയുള്ള കേരളത്തിന്റെ തദ്ദേശീയ വികസനം കണ്ടറിയാനെത്തി ബീഹാര്‍ സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം. പരിശീലനത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും തഴവ ഗ്രാമപഞ്ചായത്തിലുമായി സന്ദര്‍ശനം നടത്തി. ബിഡിഒമാരുടെ സംഘമാണ് ഇവിടെയെത്തിയത്. കില ട്രെയിനിങ് ഡയറക്ടര്‍ ദിലീപ്കുമാര്, ഡോ.അരുണ്‍രാജ് എന്നിവരായിരുന്നു സംഘത്തോടൊപ്പം.
തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവനുമായി കൂടികാഴ്ച്ച നടത്തി. പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പടെയുള്ള പ്രധാന ഓഫീസുകളും സന്ദര്‍ശിച്ചു. ഗ്രാമീണ റോഡുകളുടെ വികസനം, ലൈഫ് മിഷന് പദ്ധതി, ബ്ലോക്ക് തലത്തിലെ പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞു. തദ്ദേശ പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുമായും ആശയവിനിമയം നടത്തി.
കേരളത്തിന്റെ താഴേതട്ടിലുള്ള പ്രവര്‍ത്തങ്ങളെല്ലാം അന്വേഷിറഞ്ഞാണ് സംഘം മടങ്ങിയതെന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന് അറിയിച്ചു. വൈസ്പ്രസിഡന്റ് സുരേഷ് താനുവേലി, സ്ഥിരം സമിതി അധ്യക്ഷരായ ടി.രാജീവ്, ഗീതാകുമാരി, സുല്‍ഫിയ ഷെറിന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ.സക്കീര്‍ ഹുസൈന്, ജെ.സുരേഷ്ബാബു, എം.അബ്ദുള്‍സലിം, എം.ജി. ദിനേശ്, എല്‍.ലിസ തുടങ്ങിയവര്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: