കൊല്ലം: കെഎംഎംഎല്ലില്‍ നിന്നുള്ള ആസിഡ് മലിനവെള്ളത്തില്‍ ജീവിക്കേണ്ടി വരുന്ന ചിറ്റൂരിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരിയാണ് കേസെടുത്തത്.
ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 500ലധികം കുടുംബങ്ങളാണ് ദുരവസ്ഥ അനുഭവിക്കുന്നത്. ചിറ്റൂരിലെ ഭുമി ഏറ്റെടുക്കാന്‍ മുമ്പ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. 150 കോടിയും മാറ്റിവച്ചു. എന്നാല്‍ സര്‍ക്കാല്‍ നടപടികള്‍ മുന്നോട്ടു പോയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ചിറ്റൂരുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നത് കെഎംഎംഎല്‍ ആണ്. പാടത്തും വീടുകള്‍ക്കും ചുറ്റും ഓറഞ്ചു നിറത്തിലുള്ള മലിനജലം കെട്ടികിടക്കുന്നു. കിണറിലും മലിനജലമാണ് നിറയുന്നു. പ്രദേശ വാസികള്‍ അനുഭവിക്കുന്നത് തീരാദുരിതമാണ്.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ചിറ്റൂരിലെ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ജന്മഭൂമി നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: