കൊക്കയാര്‍: പടുതാക്കുളം സബ്സിഡിക്കായി ഗ്രാമ പഞ്ചായത്തംഗം നല്കിയ കത്തിന് കൈക്കൂലി വാങ്ങിയ കൊട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സ് പിടിയില്‍.കൊക്കയാര്‍ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍. ദാനിയേല്‍ ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായത്.
ദാനിയേലിനെ പഞ്ചായത്ത് ഓഫീസില്‍ നിന്നുമാണ് കൈക്കൂലി വാങ്ങിയ പണവുമായി വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്വകാര്യവ്യക്തി നല്കിയ പരാതിയിലായിരുന്നു വിജിലന്‍സിന്റെ നടപടി. പരാതിക്കാരന്റെ പാട്ടഭൂമിയിലെ പടുതാകുളത്തിന് സബ്സിഡി ലഭിക്കുവാനായി കൊക്കയാര്‍ കൃഷിഭവനില്‍ സമര്‍പ്പിക്കാനുള്ള ശിപാര്‍ശ കത്തിനു ദാനിയേല്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം പരാതിക്കാരന് വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്കിയ അടയാളപ്പെടുത്തിയ നോട്ടുകള്‍ പഞ്ചായത്ത് ഓഫീസിലെത്തി ദാനിയേലിന് പരാതിക്കാരന് കൈമാറി. ഇതിനു പിന്നാലെ ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ വിജിലന്‍സ് സംഘം ദാനിയേലിനെ പിടികൂടുകയും കൈക്കൂലിയായി നല്കിയ പണം പോക്കറ്റില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. കൂടുതല്‍ ആളുകളോട് കൈകക്കൂലി വാങ്ങിയ സംഭവമുണ്ടായിട്ടുണ്ടോ എന്നതടക്കം വിജിലന്‍സ് പരിശോധിക്കും. പിടിയിലായ ദാനിയേലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിജിലന്‍സ് സംഘം ഇയാളുടെ വീട്ടിലും പരിശോധന നടത്തി. സിപിഐയുടെ പഞ്ചായത്തംഗമാണ് കെ.എല്‍ ദാനിയേല്‍. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ ടിപ്സണ്‍ തോമസ്, ജയകുമാര്‍, മഹേഷ് പിള്ള, ഫിറോസ്, എസ്.ഐ മാരായ സന്തോഷ്കുമാര്‍, സുരേഷ്കുമാര്‍, എഎസ്.ഐ മാരായ സ്റ്റാന്‍ലി തോമസ്, സഞ്ജയ് കെ.ജി, ബിജു വര്‍ഗീസ്, ബേസില്‍ പി. ഐസക്ക്, ബിനോയി തോമസ് എന്നിവരടങ്ങിയ സംഘമാണ് ദാനിയേലിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: