തൃശൂര്‍: മുന്‍ ഡിജിപി ആര്. ശ്രീലേഖക്കെതിരേ പരാതി നല്കി മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ കുസുമം ജോസഫ്. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെക്കാണ് പരാതി നല്‍കിയത്.
ശ്രീലേഖയ്ക്കെതിരേ കേസെടുക്കണമെന്നാണ് പരാതി. സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: